കൊച്ചി | വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആര്‍എ) ബില്ലില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി ആട്ടിന്‍തോലിട്ട ചെന്നായയാണെന്നും ബില്ലിലൂടെ അവരുടെ യഥാര്‍ഥ മുഖം പുറത്തുവന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിര്‍പ്പാണ്. കേരളത്തില്‍ ബിഷപ്പുമാരുടെ കൈ മുത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിച്ചു. ആട്ടിന്‍ തോലിട്ട ചെന്നായ യഥാര്‍ത്ഥ മുഖം പുറത്തുകാണിക്കുന്നു. കേക്കിന് മുന്നില്‍ സ്നേഹം പങ്കിട്ട ബിഷപ്പുമാര്‍ എന്താണ് ബിജെപി എന്ന് മനസിലാക്കണം- ബിനോയ് വിശ്വം പറഞ്ഞു.ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീലെന്നും ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപി ബന്ധത്തിന്റെ കറ കൈപ്പത്തിയിലുണ്ടെന്നും അത് മറച്ചുവയ്ക്കാന്‍ സതീശനെപ്പോലുളളവര്‍ രാവും പകലും സിപിഎം- ബിജെപി ഡീല്‍ എന്ന് പറയുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞുഅതേസമയം, എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ,മനുഷ്യന്മാരുടെ എല്ലാ വോട്ടും വേണമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് തേടിയിട്ടില്ലെന്നും മതവര്‍ഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.