ഷെഹീന എൻമലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് ഒരു പുതിയ രൂപവും ഭാവവും നൽകിയ അതുല്യ പ്രതിഭയായിരുന്നു ജോസ് പ്രകാശ് .വെറും ഒരു വില്ലൻ എന്നതിലുപരി ,സ്റ്റൈലിഷ് ആയ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ 1925 -ലാണ് ജോസ് പ്രകാശ് ജനിച്ചത് .കെ ജെ ജോസഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സിനിമ ലോകത്തിൽ എത്തിയപ്പോൾ അദ്ദേഹം സ്വീകരിച്ച പേരാണ് ജോസ് പ്രകാശ് .അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത് അഭിനയത്തിലൂടെ ആയിരുന്നില്ല ,മറിച് ഗായകനായി ആയിരുന്നു .1953 -ൽ പുറത്തിറങ്ങിയ ‘ശെരിയോ തെറ്റോ ‘എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി ആണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത് . എന്നാൽ വിധി അദ്ദേഹത്തിനായി കാത്തുവച്ചത് ക്യാമറയ്ക്ക് മുന്നിലെ അഭിനയ മുഹൂർത്തങ്ങളായിരുന്നു. ALSO READ : ‘എനിക്കയാളെ തിരിച്ചടിക്കാൻ കഴിയില്ലല്ലോ… മറ്റുള്ളവരെ സന്തോഷിപ്പിക്കാനേ പാടുള്ളൂ വിഷമിപ്പിക്കാൻ പാടില്ല’; മണിയൻപിള്ള രാജു അനുഭവങ്ങളേയും അസുഖത്തേയും പറ്റിവില്ലൻ വേഷങ്ങളിലെ വിപ്ലവം ആയിരുന്നു അദ്ദേഹം .മലയാള സിനിമയിൽ വില്ലൻ എന്നാൽ ക്രൂരത നിറഞ്ഞ മുഖഭാവം ഉള്ളവർ എന്ന ധാരണ തിരുത്തി കുറിച്ചത് ജോസ് പ്രകാശ് ആണ് . കോട്ടും സുട്ടും ധാരിച്ചു ,കൈയിൽ ഒരു സിഗററ്റുമായി ,ഇംഗ്ലീഷ് കലർന്ന സംഭാഷണ ശൈലിയിലൂടെ അദ്ദേഹം വില്ലൻ വേഷങ്ങളെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടെത്തിച്ചു.‘ഓളവും തീരവും ‘,’അഗ്നിപുത്രി ‘, ‘cid നസീർ ‘ തുടങ്ങി നൂറ്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം തൻറെ അഭിനയ മികവ് പുലർത്തി . പ്രായം കൂടുംതോറും അദ്ദേഹം വില്ലൻ വേഷങ്ങളിൽ നിന്ന് മാറി ,ഗൗരവമുള്ള അച്ഛൻ വേഷങ്ങളും ,കാരണവർ വേഷങ്ങളും ചെയ്യാൻ തുടങ്ങി..’മണിച്ചിത്രത്താഴ് ‘എന്ന ചിത്രത്തിലെ ഈശ്വരൻ നമ്പൂതിരി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മറ്റൊരു ഉദാഹരണം ആണ് . ALSO READ : വന്നോ? വന്നില്ലേ? വരുമോ? ഇനി ഈ ചോദ്യങ്ങൾ വേണ്ട; ദൃശ്യം 3 റിലീസ് ഡേറ്റ് അറിയിച്ച് ലാലേട്ടൻഅവസാന കാലം ഏതാണ്ട് 350 – അതികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു 2011 -ൽ ജെ.സി ഡാനിയേൽ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു .പുരസ്‌കാരം പ്രഖ്യാപിച്ചു അടുത്ത ദിവസം തന്നെ അദ്ദേഹം അന്തരിച്ചു എന്നത് ഒരു നൊമ്പരമായി അവശേഷിക്കുന്നു . മലയാളം സിനിമ ചരിത്രത്തിൽ ജോസ് പ്രകാശ് എന്ന പേര് എന്നും ആ ഗാംഭീര്യമുള്ള ശബ്ദത്തോടും സ്റ്റൈലിഷ് വേഷത്തോടും കൂടി നിലനിൽക്കും .The post ജോസ് പ്രകാശ് മലയാള സിനിമയുടെ ‘മാന്യനായ വില്ലൻ’ appeared first on Kairali News | Kairali News Live.