ഖാംനഇയെ വധിക്കാൻ തീരുമാനമെടുത്തത് ആ ഫോൺ കോളിൽ; ഇറാൻ ആക്രമണത്തിന് 48 മണിക്കൂർ മുമ്പ് നടന്ന നിർണായ നീക്കം പുറത്ത്

Wait 5 sec.

വാഷിംഗ്ടൺ | ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖാംനനഇയെ വധിച്ച സംയുക്ത സൈനിക നീക്കത്തിന് തൊട്ടുമുമ്പ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ സംസാരിച്ചതായും ഈ സംഭാഷണമാണ് ആക്രമണത്തിന് പച്ചക്കൊടി കാട്ടിയതെന്നും റിപ്പോർട്ടുകൾ. ആക്രമണത്തിന് 48 മണിക്കൂർ മുമ്പാണ് ഈ നിർണ്ണായക സംഭാഷണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഖാംനനഇയും അദ്ദേഹത്തിന്റെ പ്രധാന അനുയായികളും ഉടൻ തന്നെ ടെഹ്‌റാനിലെ ഒരു കേന്ദ്രത്തിൽ ഒത്തുചേരുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെതന്യാഹു ട്രംപിനെ വിളിച്ചത്. ഖാംനനഇയെ വധിക്കാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലെന്നും ട്രംപിനെ വധിക്കാൻ ഇറാൻ മുമ്പ് നടത്തിയ ശ്രമങ്ങൾക്ക് പകരം വീട്ടാനുള്ള സമയമാണിതെന്നും നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തി. 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനെ വധിക്കാൻ പാകിസ്ഥാൻ സ്വദേശിയെ ഇറാൻ വാടകയ്ക്കെടുത്തെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു.ഫെബ്രുവരി 27 ന് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ സൈനിക നീക്കത്തിന് ട്രംപ് അന്തിമ ഉത്തരവ് നൽകുകയായിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ ഇറാനിൽ ആദ്യ ബോംബുകൾ പതിച്ചു. അന്ന് വൈകുന്നേരം തന്നെ ഖാംനനഇ കൊല്ലപ്പെട്ട വിവരം ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ നശിപ്പിക്കാനും ആണവായുധം കൈക്കലാക്കുന്നത് തടയാനുമാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.ആക്രമണം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും നെതന്യാഹുവിന്റെ കൃത്യമായ ഇടപെടലുകൾ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ജൂണിൽ ഇസ്റാഈൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. അതിന് ശേഷം നടന്ന ചർച്ചകൾ പരാജയപ്പെട്ടതും വെനസ്വേലൻ പ്രസിഡന്റിനെ നീക്കം ചെയ്ത സൈനിക നീക്കത്തിന്റെ വിജയവും വീണ്ടും ആക്രമണം നടത്താൻ ട്രംപിനെ പ്രേരിപ്പിച്ചു.യു എസ് ഇസ്റാഈൽ നീക്കത്തെ തുടർന്ന് ഇറാൻ നടത്തിയ തിരിച്ചടിയിൽ 13 യു എസ് സൈനികർ കൊല്ലപ്പെടുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു. ഖാംനനഇക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ പുതിയ പരമാധികാരിയായി നിയമിതനായിട്ടുണ്ട്. നിലവിൽ മേഖലയിൽ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. SummaryA report revealed that a crucial phone call between Donald Trump and Benjamin Netanyahu took place 48 hours before the military strikes that killed Iranian leader Ali Khamenei. Netanyahu persuaded Trump by arguing it was the best opportunity to eliminate Iran’s top leadership and avenge prior assassination plots against Trump. This led to the launch of “Operation Epic Fury,” resulting in significant regional escalation and the death of Khamenei.