പാകിസ്താന് വേണ്ടി ചാരപ്പണി നടത്തി: അസമില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Wait 5 sec.

ജയ്പൂര്‍| പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ഇന്റലിജന്‍സും എയര്‍ഫോഴ്‌സ് ഇന്റലിജന്‍സും നടത്തിയ സംയുക്ത നീക്കത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശി സുമിത് കുമാറിനെ അറസ്റ്റു ചെയ്തത്. അസമിലെ ദിബ്രുഗഡ് ചബുവ വ്യോമസേനാ സ്റ്റേഷനിലെ ജീവനക്കാരനാണ് സുമിത് കുമാര്‍.യുദ്ധവിമാനങ്ങളുടെയും മിസൈല്‍ സംവിധാനങ്ങളുടെയും സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വ്യോമസേനാ കേന്ദ്രങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ സുമിത് കുമാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തി നല്‍കിയതായി പോലീസ് വ്യക്തമാക്കി. 2023 മുതല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇയാള്‍ പാക് ഇന്റലിജന്‍സുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.