യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ സുധാകരൻ.പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് പോകുമെന്നും, എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇനി സജീവമാകില്ലെന്നും സുധാകരൻ പറഞ്ഞു.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മകൻ ഇടപെട്ടുവെന്ന ആരോപണം തള്ളുകയും അത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മല്ലികാർജുൻ ഖർഗെ തന്നെ വിളിച്ചതായും, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താൻ എടുക്കില്ലെന്ന് ഖർഗെയ്ക്ക് അറിയാമെന്നും സുധാകരൻ വ്യക്തമാക്കി.കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനൻുമായി തനിക്കൊരു പ്രശ്നവുമില്ലെന്നും, താൻ മത്സരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ചതായും പറഞ്ഞു.The post കേരള രാഷ്ട്രീയത്തിൽ ഇനി സജീവമാകില്ല; യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.