ഐപിഎൽ 2026 സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയൊരു വിദശ താരത്തെ കൂടി ടീമിൽ ചേർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. പരിക്ക് കാരണം ടീമിൽ നിന്നും പുറത്തായ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ജാക് എഡ്‌വേഡ്സിനു പകരമായാണ് ഇംഗ്ലീഷ് താരം ഡേവിഡ് പേയ്നിനെ ടീമിൽ ഉൾപ്പെടുത്തിയത്.35 വയസ്സുള്ള പേയ്ൻ ഇംഗ്ലണ്ടിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രതിനിധീകരിച്ച ഒരു ഇടങ്കയ്യൻ സീമർ ആണ്. ഇരുന്നൂറിലധികം ടി 20 മത്സരങ്ങൾ കളിച്ച അനുഭവ പരിചയമുള്ള താരം മുന്നൂറിലധികം വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തെ ഒന്നര കോടി രൂപയ്ക്കാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത്.Also Read: പുതിയ താരങ്ങളും വലിയ ലക്ഷ്യവും! ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ കിരീടം ചൂടുമോ ?2024 സീസണിലെ ഫൈനലിസ്റ്റുകളായ ഹൈദരാബാദ് ടീം പരിക്കുകളാൽ വലയുകയാണ്. ടീമിന്റെ സ്ഥിരം നായകനായ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് പരിക്ക് മൂലം സീസണിലെ ആദ്യ ഘട്ടത്തിലെ മത്സരങ്ങളിൽ പങ്ക് എടുക്കില്ലെന്നറിയിച്ചത് ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. കമ്മിൻസിന്റെ അഭാവത്തിൽ ഈ വരുന്ന ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും.The post പരിക്കേറ്റ ജാക് എഡ്‌വേഡ്സിനു പകരം ഡേവിഡ് പേയ്നിനെ ടീമിലെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് appeared first on Kairali News | Kairali News Live.