ആരോ​ഗ്യം സെറ്റാകാൻ ഈ മൂന്ന് കാര്യങ്ങൾ മതിയെന്നോ ? നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?

Wait 5 sec.

കുറേ സമയം ഉറങ്ങാൻ പാടില്ല, കുറച്ചല്ലേ ഉറങ്ങുന്നുള്ളൂ… കൃത്യസമയത്ത് ഉറങ്ങണം, നിശ്ചിത സമയം ഉറങ്ങണം മുതിർന്നവരിൽ നിന്ന് ഇതൊക്കെ കേട്ട് കേട്ട് മടുത്തോ…അവരോട് പറയാൻ ഒരു മറുപടി പറഞ്ഞുതരട്ടേ, അവരോട് പറയാൻ മാത്രമല്ല, അവരിങ്ങനെ പറയുന്നത് കേൾക്കുമ്പോൾ നമുക്കും മനസ്സിൽ ഒരു ബുദ്ധിമുട്ട് തോന്നാം അല്ലേ. അതിനുകൂടിയുള്ള ആശ്വസം കൂടിയാണ് ​ഗവേൽകർ പങ്കുവെയ്ക്കുന്നത്.Also read: പെസഹായ്ക്ക് അപ്പം ഉണ്ടാക്കേണ്ടേ ? റെസിപ്പി ഇതാണേ നോക്കിവെച്ചോ…നിത്യജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്ന ആ മൂന്ന് കാര്യങ്ങൾ ചെയ്യുന്നത് ഹൃദയാഘാതവും പക്ഷാഘാതവും തടയുമെന്നാണ് ‘യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി’യിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് പറയുന്നത്. യു.കെ ബയോബാങ്കിൽനിന്നുള്ള 53,000 മുതിർന്ന പൗരന്മാരെ എട്ട് വർഷം നിരീക്ഷിച്ചാണ് ​ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയത്.ആ മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നല്ലേ ?ഉറക്കം, വ്യായാമം, ഭക്ഷണക്രമം എന്നിവയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾകൊണ്ട് വലിയ ആരോഗ്യ നേട്ടം ഉണ്ടാക്കാൻ സാധിക്കുംസാധാരണയായി ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണമെന്നല്ലേ. എന്നാൽ ഇതിനോടൊപ്പം പ്രതിദിനം 11 മിനിറ്റ് അധികം ഉറങ്ങുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എങ്കിലും അമിതമായി ഉറങ്ങുന്നത് ഗുണകരമല്ലെന്നും കൃത്യമായ സമയക്രമം പാലിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.Also read: സൈബര്‍ അധിക്ഷേപം; പൊലീസിൽ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍ഫിറ്റ്നസ്സിലും ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന പുതുതലമുറയ്ക്കായി വ്യായാമത്തിലും ചില മാറ്റങ്ങൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.. സാധാരണ ചെയ്യുന്ന വ്യായാമ സമയത്തേക്കാൾ നാലോ അഞ്ചോ മിനിറ്റ് അധികമായി കഠിന വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.ഭക്ഷണക്രമത്തിൽ വരുത്തേണ്ട പ്രധാന മാറ്റം പച്ചക്കറികളുടെ ഉപയോഗമാണ്. ഭക്ഷണത്തിൽ കാൽ കപ്പ് അധികം പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. എന്നാൽ ഭക്ഷണത്തിന്റെ അളവ് മിതമായിരിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.The post ആരോ​ഗ്യം സെറ്റാകാൻ ഈ മൂന്ന് കാര്യങ്ങൾ മതിയെന്നോ ? നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ? appeared first on Kairali News | Kairali News Live.