സൈബര്‍ അധിക്ഷേപം; പൊലീസിൽ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Wait 5 sec.

സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനും നിയാസ് മലബാറിക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.രണ്ടാം കേസിലെ അതിജീവിത പരാതി നൽകിയിരിക്കുന്നത് സുഹൃത്ത് ഫെനി നൈനാന് എതിരെയാണ്. അതേസമയം, മൂന്നാം കേസിലെ അതിജീവിത രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.Also read: ‘നടക്കാൻ പോകുന്നത് കേരളം ശക്തിപ്പെടണോ ഇടവേള വേണോ എന്ന സാമൂഹ്യ തെരഞ്ഞെടുപ്പ്’: മുഖ്യമന്ത്രിഅന്വേഷണ ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് ഇന്നലെ യോഗം ചേര്‍ന്നു. പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രണ്ടും മൂന്നും പരാതികള്‍ കാസർഗോഡ്, പത്തനംതിട്ട സൈബര്‍ പൊലീസ് അന്വേഷിക്കും. English summary : Survivors of the rape case involving accused Rahul Mangkoota have filed a police complaint alleging cyberbullying.The post സൈബര്‍ അധിക്ഷേപം; പൊലീസിൽ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍ appeared first on Kairali News | Kairali News Live.