മലയാള സിനിമയുടെ വളർച്ചയുടേയും വൈവിധ്യത്തിന്റേയും കഥ പറയുമ്പോൾ, അടൂർ ഭാസിയെന്ന പേര് പറയാതെ പോകാൻ സാധിക്കില്ല. 1990 മാർച്ച് 29 ന് വലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തെ ഇന്നത്തെ തലമുറയും ഓർക്കുന്നുവെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരവും. മലയാള സിനിമ ചരിത്രത്തിൽ ഹാസ്യത്തിന് ഒരു വ്യക്തിത്വം നൽകിയ കലാകാരനാണ് അടൂർ ഭാസി എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. സ്വാഭാവികതയും സമയബോധവും നിറഞ്ഞ അഭിനയ ശൈലിയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ അദ്ദേഹം, ചിരിയെ ഒരു അഭിനയ രൂപമായി ഉയർത്തിയ കലാകാരനാണ്. നാടക വേദികളിൽ നിന്ന് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, പ്രതിഭയും അധ്വാനവും ചേർന്ന ഒരു അഭിനയ കഥയാണ്. മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ ഭാസി, ഇന്നും തലമുറകൾക്ക് പ്രചോദമായ ഒരു കലാകാരനായി തുടരുന്നു.1927 യിൽ ജനിച്ച ഭാസി,തന്റെ കലാജീവിതം ആരംഭിച്ചത് നാടകവേദികളിലൂടെ ആയിരുന്നു.നാടകത്തിലെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു പ്രത്യേക തിളക്കം നൽകി.പ്രസിദ്ധ നാടകാചാര്യൻമാരായ പി.കെ വിക്രമൻ നായർ,ടി.ആർ സുകുമാരൻ നായർ ,ജഗതി എൻ .കെ ആചാരി എന്നിവരെയോടപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്. അതിനു ശേഷം സിനിമയിലേക്കു വന്ന അദ്ദേഹം വളരെ വേഗത്തിൽ തന്നെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചു.1960 -70 കാലഘട്ടത്തിൽ മലയാള സിനിമയിൽ ഭാസിയുടെ സാന്നിധ്യം അത്രമേൽ ശക്തമായിരുന്നു.ഭാസിയുടെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ സ്വാഭാവികത ആയിരുന്നു.അദ്ദേഹത്തിന്റെ മുഖ ഭാവങ്ങളും സംഭാഷണത്തിലെ ലളിതത്വവും ഓരോ കഥാപാത്രങ്ങളെയും ജീവിച്ചിരിക്കുന്നത് പോലെ അവതരിപ്പിക്കാൻ സഹായിച്ചു. ഹാസ്യ രാഗങ്ങളിൽ അദ്ദേഹത്തിന്റെ ടൈമിംഗ് അതുല്യമായിരുന്നു. ചെറിയ ഒരു പ്രതികരണത്തിലൂടെ പോലും വലിയ ചിരി സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഹാസ്യ രാഗങ്ങളിലെ അദ്ദേഹത്തിന്റെ ടൈമിംഗ് അതുല്യമായിരുന്നു. അത്രയും നല്ലതുപോലെ ആ വേഷം അദ്ദേഹം ചെയ്യും എന്നതായിരുന്നു അതിന്റ ഒരു പ്രത്യേകത.Also read: വൈറലായി മീനാക്ഷിയുടെ പേജ് സബ്സ്ക്രിപ്ഷൻ; വരിസംഖ്യാ നിരക്കിൽ പ്രമുഖരെ കടത്തിവെട്ടി താരംപ്രേം നസീർ,സത്യൻ,മധു എന്നിവരോടപ്പം അഭിനയിച്ച ഭാസി ,മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഒരേ സിനിമയിൽ തന്നെ കോമഡിയും ഗൗരവവും ഒരുപോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതിലൂടെ ഒരു സമഗ്രമായ അഭിനേതാവെന്ന സ്ഥാനം അദ്ദേഹം നേടി. 500 യിൽ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ ചിരിയുടെയും ഓർമകളുടെയും ഭാഗമാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ പുതിയ തലമുറയിലെ ഹാസ്യനടന്മാർക്കും പ്രചോദനമാണ്. അഭിനയത്തിന്റെ ലളിതത്വവും ആത്മാർത്ഥതയും എങ്ങനെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടുന്നു എന്ന് ഭാസി നമ്മെ പഠിപ്പിച്ചു. അടൂർ ഭാസി എന്ന പേര് മലയാള സിനിമയിൽ ഒരിക്കലും മായാത്ത ചിരിയുടെ അടയാളമാണ്. അദേഹത്തിന്റെ അഭിനയജീവിതം ഒരു കലാകാരന്റെ സമർപ്പണത്തിന്റെയും കഴിവിന്റെയും അമൂല്യമായ ഉദാഹരണമായി എന്നും നിലനിൽക്കും.The post ചിരിയുടെ ചക്രവർത്തി; അടൂർ ഭാസിയുടെ അഭിനയ യാത്ര appeared first on Kairali News | Kairali News Live.