അമേരിക്ക-ഇസ്രായേൽ ആക്രമണം: ഏറ്റവും പുതിയ 5 സംഭവവികാസങ്ങൾ

Wait 5 sec.

ഇറാനെതിരായ സൈനിക നടപടി ഇസ്രായൽേ ശക്തമാക്കിയിരിക്കുകയാണ്. തുടർച്ചയായ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പും ഇസ്രായേൽ നൽകുന്നു. എന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ പറയുന്നത്. ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ നടപടിയിൽ അമേരിക്കയും ട്രംപും പ്രതിരോധത്തിലാകുകയും, വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മറുവശത്ത് ഇസ്രായേൽ ആക്രമണം തുടരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം ഇറാൻ ശക്തമാക്കുകയും ചെയ്തു. ഇറാനെതിരായ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും സൈനിക നടപടി സംബന്ധിച്ച് ഏറ്റവും പുതിയതായി സംഭവിച്ച 5 കാര്യങ്ങൾ ചുവടെ നൽകുന്നു.ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്ന് രാവിലെ ശക്തമായ ഒരു പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. ഈ ആക്രമണത്തിൽ 12ഓളം പേർക്ക് പരിക്കേറ്റതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇസ്രായേലിന്‍റെ വടക്കൻ പ്രദേശത്തെ പട്ടണങ്ങളിലും സൈനികകേന്ദ്രങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകിച്ചിട്ടുണ്ട്. അതിനിടെ തെക്കൻ ലെബനനിൽ ഒരു പട്ടാളക്കാരൻ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചിട്ടുണ്ട്.ഇറാന്‍റെ രണ്ട് മിസൈലുകൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടു്ട്. ഗാസയിലെ പൊലീസ് ചെക്കപോയിന്‍റിൽ ബോംബ് സ്ഫോടനത്തിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.Also Read- ക്ഷാമം തുടരുമോ? ഇന്ത്യയിലേക്കുള്ള അഞ്ച് എൽപിജി കപ്പലുകൾ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നുകുവൈറ്റിലും യുഎഇയിലും കൂടുതൽ മിസൈൽ ഡ്രോൺ ആക്രമണങ്ങളുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹറിനിലെ ഏറ്റവും പ്രധാനപ്പെട്ട അലൂമിനിയം പ്ലാന്‍റിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.ഇറാഖി കുർദിഷ് മേഖലയിലെ പ്രസിഡന്റിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തി ഇറാൻ രംഗത്തെത്തി.The post അമേരിക്ക-ഇസ്രായേൽ ആക്രമണം: ഏറ്റവും പുതിയ 5 സംഭവവികാസങ്ങൾ appeared first on Kairali News | Kairali News Live.