കേരളത്തിൽ ഇന്നലെ ഏറെ വൈറലായ ഒരു വീ‍ഡിയോ ഉണ്ടായിരുന്നു ഒരു കുഞ്ഞിൻ്റെ ഉമ്മ വാങ്ങാൻ അവനോളം താഴ്ന്ന് നിറപുഞ്ചിരിയുമായി ആ ചുംബനം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീഡിയോ. സ്നേഹത്തിന് മുന്നിൽ തലകുനിക്കേണ്ടി വന്ന കേരളത്തിൻ്റെ ക്യാപ്റ്റനെ പ്രശംസിച്ച് ഒരുപാട് കമൻ്റുകളാണ് ആ വിഡിയോയ്ക്കെല്ലാം കീഴിൽ വരുന്നത്. എന്നാൽ അതേ സമയം മറ്റൊരു ഫോട്ടേയും ചർച്ച ചെയ്യപ്പെട്ടിരുന്നു. വിഡി സതീശൻ തൊണ്ണൂറ് ഡിഗ്രി കുനിഞ്ഞ് നിൽക്കുന്ന മറ്റൊരു ഫോട്ടോ. വി ഡി സതീശൻ താണ് വണങ്ങി കുനിഞ്ഞ് നിൽക്കുന്നത് ആർഎസ് എസിൻ്റെ രണ്ടാമത്തെ സർസംഘചാലക് ആയ ഗോൾവാൾക്കറുടെ മുന്നിലാണ്. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്കു കൊളുത്താനാണ് താണ് വണങ്ങി നിന്നത്. Also read: പ്രചാരണ ആവേശത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ; ആവേശം പകർന്ന് മുഖ്യമന്ത്രിയുംഅതാണ് രണ്ട് രാഷ്ട്രീയങ്ങൾ തമ്മിലുള്ള വ്യത്യാസം. ഈ നാട്ടിൽ ഇടതുപക്ഷത്തിൻ്റെ ഡീൽ ജനങ്ങളുമായിട്ടാണ്. എന്നാൽ വർഗീയതയുമായി ഡീലുണ്ടാക്കുന്നത് കോൺഗ്രസാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. ഈ രണ്ട് ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായിരിക്കകുയാണ്. നിരവധി പേരാണ് ഈ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കു വച്ചിരിക്കുന്നത്.The post പിണറായി വിജയൻ കുനിഞ്ഞത് സ്നേഹത്തിന് മുന്നിൽ; വിഡി സതീശൻ കുനിഞ്ഞത് വിദ്വേഷത്തിന് മുന്നിൽ, കുരുന്നിൻ്റെ ഉമ്മ സ്വീകരിച്ച് മുഖ്യമന്ത്രി അപ്പൂപ്പൻ appeared first on Kairali News | Kairali News Live.