ലെബനനില്‍ ഇസ്രായേല്‍ ആക്രമണം; മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

Wait 5 sec.

ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അല്‍ മയാദീന്‍, അല്‍മനാർ എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രസ് ബോർഡ് വെച്ച വാഹനത്തിനു നേരെയായിരുന്നു ആക്രമണം.മാധ്യമപ്രവർത്തകരായ ഫാത്തിമ ഫത്തൗനി, മുഹമ്മദ്, അലി ഷുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടർമാരിൽ ഒരാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അറിയിച്ചത്.മാധ്യമപ്രവർത്തകരെ അവരെ സഹായിക്കാൻ അയച്ച രക്ഷാപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലേക്ക് നാല് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ മറ്റ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.The post ലെബനനില്‍ ഇസ്രായേല്‍ ആക്രമണം; മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു appeared first on ഇവാർത്ത | Evartha.