ഹരിയാന സീറ്റ് കോഴ; ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും വാർത്ത നൽകാൻ തയ്യാറാകാതെ മലയാളം മാധ്യമങ്ങൾ

Wait 5 sec.

ഹരിയാനയിലെ സീറ്റിന് കോഴ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരായി ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വാർത്ത പോലും നൽകാൻ തയ്യാറാകാതെ മലയാളം മാധ്യമങ്ങൾ. ദേശീയ മാധ്യമങ്ങളും, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെ ദിനപത്രങ്ങളും വാർത്ത നൽകിയെങ്കിലും കേരളത്തിലെ മാധ്യമങ്ങൾ വാർത്ത തിരസ്കരിച്ചു. സീറ്റിന് വേണ്ടി കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്ക് 7 കോടി രൂപ നൽകിയെന്നാണ് പരാതി.ആഴ്ചകൾ മുന്നേ ആണ് ഗൗരവ് കുമാർ കേരളത്തിൽ എത്തി സീറ്റ് കോഴയിൽ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഉൾപ്പെടെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ പരാതി ഉന്നയിച്ചത്. പിന്നീട് ദില്ലിയിൽ എത്തിയ ഗൗരവ് കുമാർ ദില്ലി പൊലീസിന് പരാതി നൽകി. രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയ ഗൗരവിനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.Also read: കോൺഗ്രസ് – ബിജെപി ഡീൽ ചരിത്രം; രാഹുൽ ​ഗാന്ധി മറന്നു കാണുമോ ഇതൊക്കെ? വിശ്വസ്തരുടെ വെളിപ്പെടുത്തലുകൾദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ സീറ്റിന് കോഴ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത വാർത്ത നൽകിയപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ വാർത്ത നൽകാൻ തയ്യാറായില്ല. വാർത്ത ഏജൻസിയായ എ എൻ ഐ കേസ് രജിസ്റ്റർ ചെയ്തത് റിപ്പോർട്ട് ചെയ്തു. ഹിന്ദി മേഖലകളിൽ വലിയ പ്രചാരണത്തിലുള്ള ദൈനിക് ഭാസ്കർ, ദൈനിക് ജാഗരൺ, ഇംഗ്ലീഷ് ദിന പത്രങ്ങൾ ആയ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെ വാർത്തകൾ നൽകിയിട്ടുണ്ട്.ദേശീയ രാഷ്ട്രീയത്തിൽ ഉൾപ്പെടെ ഇത്രയും പ്രധാനമുള്ള വാർത്ത ആയിട്ട് പോലും മുഖം തിരിക്കുന്ന സമീപനമാണ് കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിക്കുന്നത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാവൽ മണ്ഡലത്തിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്ന തൻ്റെ ഭാര്യക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞു 7 കോടി രൂപ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കൈപ്പറ്റിയെന്നാണ് ഗൗരവ് കുമാറിൻ്റെ പരാതി.The post ഹരിയാന സീറ്റ് കോഴ; ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും വാർത്ത നൽകാൻ തയ്യാറാകാതെ മലയാളം മാധ്യമങ്ങൾ appeared first on Kairali News | Kairali News Live.