ക്ഷേത്രോത്സവത്തിനിടെ യുവതിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ സിപിഐഎം

Wait 5 sec.

കൊല്ലം കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവതിക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ സിപിഐഎം രംഗത്ത്. ഉത്സവം കാണാനെത്തിയ യുവതിയെയും,സഹോദരിയെയും, ഭർത്താവിനെയും കുണ്ടറ എസ്‌ഐ മർദിച്ചതായാണ് ആരോപണം. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അതേസമയം ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസിൽ പൊലീസ് യുവതിയെയും പ്രതിചേർത്തു.കുണ്ടറ കാഞ്ഞിരംകോട് ക്ഷേത്രത്തിലെ ഉത്സവം കാണാനായി ഭര്‍ത്താവ് അനന്തുവിനൊപ്പം എത്തിയ യുവതിക്ക് നേരെയായിരുന്നു പൊലീസ് അതിക്രമം. കുണ്ടറ എസ്‌ഐ കിരണ്‍ തന്നെ മര്‍ദിച്ചതായി യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. തന്റെ ഭാര്യയുടെ പുറത്തേക്ക് DJ വാനിൽ നിന്നൊരാൾ ചാടിയതിനെ താൻ ചോദ്യം ചെയ്തു ഇതിനിടെ പോലീസ് തന്നെ മർദ്ദിച്ചു ഇതിൽ ഇടപ്പെട്ടപ്പോൾ തന്റെ ഭാര്യയേയും സഹോദരിയേയും മർദ്ദിച്ചെന്ന് അനന്തു പറഞ്ഞു.Also read: തെരഞ്ഞുടുപ്പ് ചട്ടം ലംഘിച്ച് രമ്യാ ​ഹരിദാസ്; നടപിടിയെടുത്ത് ഇലക്ഷൻ സ്ക്വാഡ് പൊലിസ് പെപ്പർ സ്പ്രേ പ്രയോഗിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം,യുവതിയുടെ ഭര്‍ത്താവ് പൊലീസിന്റെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നത് തടസപ്പെടുത്തിയതിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ യുവതിയെയും പ്രതിചേര്‍ത്ത് FIR രജിസ്റ്റർ ചെയ്തു. ഇടത് മുന്നണി സ്ഥാനാർത്ഥി SL സജികുമാർ,മേഴ്സി കുട്ടിയമ്മ,ചിന്താ ജറോം, ഉൾപ്പടെ ഉള്ളവർ ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തുവിനെ നേരിട്ടെത്തി ആശ്വസിപ്പിച്ചു.The post ക്ഷേത്രോത്സവത്തിനിടെ യുവതിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ സിപിഐഎം appeared first on Kairali News | Kairali News Live.