പുതിയ സാമ്പത്തിക വർഷം; ഒട്ടേറെ മാറ്റങ്ങൾ: എന്തൊക്കെ മാറിയെന്ന് അറിയണ്ടേ…

Wait 5 sec.

പുതിയ സാമ്പത്തിക വർഷം തുടങ്ങുകയാണ്. ഏപ്രിൽ 1 മുതൽ ഒട്ടേറെ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ടോൾ മുതൽ ബാഹ്ക് അക്കൗണ്ട് വരെയുള്ള കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിക്കും.പുതിയ ആധായ നികുതി നിയമംപതിറ്റാണ്ടുകൾ പഴക്കമുള്ള ഇൻകം ടാക്സ് ആക്ട് 1961 ആണ് ഇതോടുകൂടി പഴങ്കഥയാകുന്നത്. കൂടുതൽ സുതാര്യതയും, കാര്യക്ഷമതയുമുള്ള നികുതി സംവിധാനമാണ് പുതിയ മാറ്റങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.Also read: ‘നടക്കാൻ പോകുന്നത് കേരളം ശക്തിപ്പെടണോ ഇടവേള വേണോ എന്ന സാമൂഹ്യ തെരഞ്ഞെടുപ്പ്’: മുഖ്യമന്ത്രിടാക്സ് ഇയർഒരു വർഷം ടാക്സ് ഇയർ ആയി കണക്കാക്കുന്ന ആശയമാണ് നടപ്പാകുക. മുൻപുണ്ടായിരുന്ന ഫിനാൻഷ്യൽ ഇയർ, അസസ്മെന്റ് ഇയർ എന്നീ വ്യത്യാസങ്ങൾ ഇനി ഉണ്ടാകില്ല. ഇത് ഫയലിങ് നടപടിക്രമങ്ങളിലെ സങ്കീർണത കുറയ്ക്കും.സാമ്പത്തിക വർഷം, അസസ്മെന്റ് വർഷം, പ്രീലിയസ് ഇയർ എന്നീ പ്രയോ​ഗങ്ങൾ ഇനി ഉണ്ടാകില്ല. നികുതി വർഷം എന്ന ഒറ്റ പ്രയോ​ഗം മാത്രമേ ഉണ്ടാകൂ.പാൻ നൽകുന്നതിൽ ഇളവ്ഇനി ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും. ചെറിയ ഇടപാടിനേക്കാൾ വലിയ മൂല്യമുള്ളവയില്‍ വ്യക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്ക് മാത്രമേ പാൻ നൽകേണ്ടതുള്ളൂ. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനം വാങ്ങിയാൽ പാൻ നൽകിയാൽ മതി. ഇനി ഒരു സാമ്പത്തിക വർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷത്തിന് മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി.Also read: ‘ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് ജനങ്ങളിൽ നിന്ന് ഉണ്ടാവും’: എം എ ബേബിപരിഷ്കരിച്ച സ്വർണപ്പണയ ചട്ടംസ്വർണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടം പൂർണതോതിൽ പ്രാബല്യത്തിലാകും. 2.5ലക്ഷം രൂപയുള്ള വായ്പകൾക്ക് പണയം വെച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 85ശതമാനം വരെ വായ്പയായി ലഭിക്കും.സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗകര്യങ്ങൾഅടിസ്ഥാന സേവിങ് അക്കൗണ്ടുകൾക്ക് ഇന്റർനെറ്റ് മൊബൈൽ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.Also read: തെരഞ്ഞുടുപ്പ് ചട്ടം ലംഘിച്ച് രമ്യാ ​ഹരിദാസ്; നടപിടിയെടുത്ത് ഇലക്ഷൻ സ്ക്വാഡ്തപാൽ ഇൻഷുറൻസ് പരിധി 5ലക്ഷമാകുംതപാൽ വഴി ഇന്ത്യക്കുള്ളിൽ അയക്കുന്ന ഉരുപ്പടികൾക്ക് ബാധകമായ ഇൻഷുറൻസ് പരിധി ഒരു ലക്ഷം രൂപ ആയിരുന്നത് 5 ലക്ഷം ആകും.ടു ഫാക്ടർ ഒതന്റിക്കേഷൻ നിർബന്ധമാക്കുംഎല്ലാ ഡിജിറ്റൾ പണമിടപാടുകൾക്കും ടു ഫാക്ടർ ഒതന്റിക്കേഷൻ നിർബന്ധമാക്കും.കുട്ടികളുടെ വി​ദ്യാഭ്യാസം നികുതിയിളവ് വർധിപ്പിക്കുംപഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിക്കും.Also read: വൈറലായി മീനാക്ഷിയുടെ പേജ് സബ്സ്ക്രിപ്ഷൻ; വരിസംഖ്യാ നിരക്കിൽ പ്രമുഖരെ കടത്തിവെട്ടി താരംവാർഷിക ടോൾ പാസിന് വില കൂടുംവാർഷിക ടോൾ പാസിന്റെ വില 75 രൂപ വർധിക്കും.എംഎസ്എംഇ ഈടുരഹിത വായ്പ പരിധി ലഭിക്കുംസൂക്ഷമ , ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ഈടുരഹിത വായ്പ പരിധി 10 ലക്ഷം ആയിരുന്നത് 20 ലക്ഷം ആയി ഉയരും.കേരളത്തിന്റെ നികുതി വിഹിതത്തിൽ മാറ്റം16ാം ധനകാര്യ കമ്മീഷൻ ശുപാർശയനുസരിച്ചുള്ള നികുതി വിഹിതമായിരിക്കും 2026 ഏപ്രിൽ ഒന്നുമുതൽ 2030വരെ കേരളത്തിന് ലഭിക്കുക.Also read: 1960ലെ ഡീൽ ! ഫേസ്ബുക്കിൽ വൈറലായി കോലീബി സഖ്യത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പോസ്റ്റ്വിദേശ വിദ്യാഭ്യാസം ചികിത്സ ടിസിഎസ് കുറയുംവിദ്യാഭ്യാസ ചികിത്സാ ചിലവുകൾക്കായി വിദേശത്ത് പണമടയ്ക്കുന്നതിനുള്ള നിലവിലെ ടിസിഎസ് 5ശതമാനമായിരുന്നത് 2 ശതമാനമായി കുറയും.ടോൾ പ്ലാസകളിൽ ഇനി ഡിജിറ്റൽ ഇടപാട് മാത്രംദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ അനുവദിക്കൂ.മരിച്ചവരുടെ അക്കൗണ്ടുകൾ ചട്ടം മാറുംസഹകരണ ബാങ്കുകളിൽ‌ 5ലക്ഷത്തിൽ താഴെയും മറ്റ് ബാങ്കുകളിൽ 15ലക്ഷത്തിൽ താഴെയുമാണ് മരിച്ച വ്യക്തിയുടെ ബാലൻ എങ്കിൽ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോൾഡറോ ഇല്ലെങ്കിൽ പോലും പലവിധ രോഖകൾ നൽകാതെ നിയമപരമായ അവകാശികൾക്ക് തുക ക്ലെയിം ചെയ്യാം.The post പുതിയ സാമ്പത്തിക വർഷം; ഒട്ടേറെ മാറ്റങ്ങൾ: എന്തൊക്കെ മാറിയെന്ന് അറിയണ്ടേ… appeared first on Kairali News | Kairali News Live.