കോഴിക്കോട് |ട്രെയിനിനും നേരെയുണ്ടായ കല്ലേറില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.ആലുവ യു സി കോളജ് വിദ്യാര്‍ഥിനിയായ ഐശ്വര്യ ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥിനി. കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.താടിയെല്ലിന് ഗുരുതരപരുക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു.