കോൺഗ്രസ് കേരളത്തിലെ ജനങ്ങളോടും റബ്ബർ കൃഷിക്കാരോടും മാപ്പു പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്ക്. റബ്ബറിന്റെ താങ്ങുവില 250 രൂപ ആക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ റബ്ബർ കർഷകരെ വഞ്ചിച്ചത് കോൺഗ്രസ് ആണെന്ന് ഐസക്ക് വാർത്താസമ്മേളനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റബർ കർഷകരുടെ നടുവൊടിച്ച ആസിയാൻ കരാറിൽ ഒപ്പിട്ടത് കോൺഗ്രസ് അല്ലെ എന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ റബ്ബറിന്റെ ഇറക്കുമതി കൂടുകയും റബ്ബർ വില ഇടിയുകയും ചെയ്തു.Also read: കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രിഇന്നലെ പുതുപ്പള്ളിയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തിയാലുള്ള ആദ്യ തീരുമാനം റബ്ബറിന്റെ താങ്ങുവില 250 രൂപ ആക്കുമെന്നാണ് ഗാന്ധി പറഞ്ഞത്. പിന്നീട് ഇത് 300 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കർഷകരുടെ പ്രത്യേകിച്ച് റബ്ബർ കർഷകരുടെ നടുവൊടിച്ച ആസിയൻ കരാറിന് പിന്നിൽ കോൺഗ്രസ് ആയിരുന്നു എന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അവകാശവാദം.The post കോൺഗ്രസ് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് തോമസ് ഐസക്ക് appeared first on Kairali News | Kairali News Live.