രാഹുൽ ഉന്നയിക്കുന്ന വിഷയങ്ങൾ കേരളത്തിൽ വിലപോകില്ല;’പോറ്റിയെ സോണിയാ ഗാന്ധിയെ കാണിച്ചത് ആരപ്പാ…’: ബ്രിന്ദാകാരാട്ട്

Wait 5 sec.

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയപരമായി പ്രബുദ്ധരാണെന്നും രാഹുൽ ഉന്നയിക്കുന്ന വിഷയങ്ങൾ കേരളത്തിൽ വിലപോകില്ലെന്നും ബൃന്ദാ കാരാട്ട്. പോറ്റിയെ സോണിയാ ​ഗാന്ധിയെ കാണിച്ചത് ആരപ്പായെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു. വാർത്താ സമ്മേളനത്തിലാണ് ബൃന്ദാ കാരാട്ടിൻ്റെ പരാമർശം. സോണിയയും പോറ്റിയും തമ്മിൽ കാണുന്നതിൻ്റെ ഫോട്ടോ ഗ്രാഫുകൾ പുറത്തു വന്നില്ലേ. ശബരിമലയിലെ കൊള്ളയെക്കുറിച്ച് കോൺഗ്രസാണ് മറുപടി പറയേണ്ടതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ പലപ്പോഴായി വർഗീയ കലാപങ്ങൾ ഉണ്ടാകുന്നുവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം മോദി പറഞ്ഞത് ബിജെപി എ ടീം ആണെന്നാണ് എന്നാൽ അതിലെ എ എന്നത് അദാനി,അമ്പാനി, അമേരിക്കയെന്നാണ്.Also read: കേരളത്തിലെ വികസനം ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് ഭയം; മോദിയും രാഹുലും ‘നുണയന്ത്രങ്ങൾ’: ബൃന്ദാ കാരാട്ട്കേരളത്തിലെ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിക്കുകയാണ്. കോൺഗ്രസും, ബിജെപിയും ചക്കിക്കൊത്ത ചങ്കരന്മാരാണെന്നും നുണകൾ പറയുന്നതിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും ബൃന്ദാ കാരാട്ട് പരിഹസിച്ചു. ഇടതുപക്ഷം ആർ.എസ്.എസിനും ബിജെപിക്കും എതിരായാണ് പ്രവർത്തിക്കുന്നത്. വയനാടിന് വേണ്ടി കോൺഗ്രസ് എത്ര പണമാണ് പിരിച്ചതെന്നും ആ പണം എവിടെയാണെന്നും എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്നും കോൺ​ഗ്രസ് പറയണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. The post രാഹുൽ ഉന്നയിക്കുന്ന വിഷയങ്ങൾ കേരളത്തിൽ വിലപോകില്ല;’പോറ്റിയെ സോണിയാ ഗാന്ധിയെ കാണിച്ചത് ആരപ്പാ…’: ബ്രിന്ദാകാരാട്ട് appeared first on Kairali News | Kairali News Live.