നെയ്ച്ചോര്‍ ഉണ്ടാക്കാൻ സിമ്പിൾ ആണെങ്കിലും കൃത്യമായി ചെയ്തില്ലെങ്കിൽ പണി പാളും. എങ്ങനെയാണു രുചികരമായ നെയ്ച്ചോര്‍ ഉണ്ടാക്കാൻ കഴിയുക എന്ന് നോക്കാം:ആവശ്യ സാധനങ്ങള്‍:കൈമ അരി- 2 കപ്പ്നെയ്യ് – 5 ടീസ്പൂണ്‍അണ്ടിപ്പരിപ്പ് – 15 എണ്ണംഉണക്ക മുന്തിരി- ഒരു പിടിസവാള- 4 കപ്പ് ( നീളത്തിൽ അരിഞ്ഞത് )ഗ്രാമ്പു- 4 എണ്ണംകറുവ പട്ട- രണ്ട് ചെറിയ കഷ്ണംഏലയ്ക്ക- 4 എണ്ണംപെരുംജീരകം – അര സ്പൂൺഉപ്പ്- ആവശ്യത്തിന്മല്ലിയില – ആവശ്യത്തിന്വെള്ളം – 4 കപ്പ്Also read: വേനൽചൂടിൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ഒരു നുള്ള് ഉപ്പ് നിർബന്ധം; കാരണമിതാണ്ഉണ്ടാക്കുന്ന വിധം:ആദ്യം എടുത്ത് വെച്ചിരിക്കുന്ന അരി നന്നായി കഴുകി വൃത്തിയാക്കുക. ശേഷം അരിയിലെ വെള്ളം മുഴുവനായും കളയാൻ വയ്ക്കുക.ശേഷം ഒരു പാത്രത്തിൽ നെയ് ഒഴിച്ച് ചൂടാകുമ്പോള്‍ അതി സാവാള അരിഞ്ഞത് ഇട്ടു നന്നായി മൂപ്പിച്ച് മാറ്റി വയ്ക്കുക. ( ഗോൾഡൻ നിറമാകുന്നതു വരെ മൂപ്പിച്ച ശ്രദ്ധിക്കണം). ശേഷം പെരുംജീരകം, കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക എന്നിവ ചേർത്ത് അതേ നെയ്യിൽ മൂപ്പിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് വഴറ്റുക.ഇവ നന്നായി വഴണ്ട് വരുമ്പോൾ വെള്ളം കളഞ്ഞ അരി ചേർത്തുകൊടുക്കുക. അരി നന്നായി മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേർത്ത് അടച്ചു വെച്ച് ചെറു തീയില്‍ നന്നായി വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ചോറ് പതുക്കെ ഇളക്കി കുടഞ്ഞു എടുക്കുക. ഇതിന്റെ മുകളിൽ അൽപ്പം നെയ്യും, മല്ലിയില അരിഞ്ഞതും മൂപ്പിച്ച സവാളയും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക. ശേഷം പത്രം അടച്ചു 5 മിനിറ്റ് ചെറു തീയിൽ വെക്കുക. നെയ്ച്ചോര്‍ റെഡി.The post നെയ്ച്ചോര് എത്ര ഉണ്ടാക്കിയിട്ടും ശരിയാകുന്നില്ലേ? ഇങ്ങനെ പരീക്ഷിക്കൂ appeared first on Kairali News | Kairali News Live.