സിപിഎം-ബിജെപി ഡീല്‍ ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; സിപിഎം യഥാര്‍ഥ ഇടതുപക്ഷമല്ലാതായെന്നും വിമര്‍ശം

Wait 5 sec.

കണ്ണൂര്‍ |  കേരളത്തില്‍ സിപിഎം- ബിജെപി ഡീല്‍ എന്ന് ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിപിഎം തീവ്രവലതുപക്ഷമായി മാറിയെന്നും കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം ആരോപിച്ചുസിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പറേറ്റ് പാര്‍ട്ടികളാണ്. അതിന്റെ തെളിവാണ് മുതിര്‍ന്ന സിപിഎം നേതാക്കളായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും യുഡിഎഫ് വേദിയിലിരിക്കുന്നത്. അവര്‍ക്ക് ആ പാര്‍ട്ടിയെക്കുറിച്ച് മനസിലായി. അതിനാലാണ് അവര്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.