തിയേറ്ററുകളിൽ ചിരിയുടെ തിരികൊളുത്തി സൂപ്പർ ഹിറ്റും ബമ്പർ ഹിറ്റും കടന്ന് മുന്നോട്ട് കുതിക്കുകയാണ് ആട് 3. പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സിനിമയിലെ ഡയലോഗുകൾ മൊത്തവും ട്രോളുകളായി നിറഞ്ഞിരിക്കുകയാണ്.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരുണ്ട്. ഷാജി പാപ്പാൻ, ഡ്യൂഡ്, അറക്കൽ അബു, സർബത്ത് ഷമീർ അങ്ങനെ എല്ലാവർക്കും ആരാധകർ ഉണ്ട്. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് വിനായകൻ നൽകിയ അഭിമുഖം വൈറലാവുകയാണ്. അതിൽ വിനായകൻ നടത്തിയ വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.Also read: മഞ്ഞിൽ നിക്കർ മാത്രം ധരിച്ച് ചാക്കോച്ചൻ; ‘ഇത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിന്റെ ഫലമാണെന്ന്’ ഷൈൻ ടോം ചാക്കോചിത്രത്തിൽ ‘ഡ്യൂഡ്’ ആയി ശ്രദ്ധ നേടിയ വിനായകന് ഏറ്റവും ഇഷ്ടപ്പെട്ടത് ‘അറക്കൽ അബു’ എന്ന കഥാപാത്രമാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആ കഥാപാത്രം ചെയ്യാൻ താൻ സംവിധായകനായ മിഥുൻ മാനുവൽ തോമസിനോട് ചോദിച്ചിരുന്നതായും പറഞ്ഞു.സിനിമയിൽ വിനയാകൻ അവതരിപ്പിച്ച ഡ്യൂഡ് കഥാപാത്രം ഹിറ്റാണ്. അതുപോലെതന്നെ ഷൈജു കുറിപ്പ് വേഷമിട്ട അറയ്ക്കൽ അബു എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്.The post ആട് 3-ൽ ആ കഥാപാത്രം ചെയ്യാൻ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം ; മനസ്സ് തുറന്ന് വിനായകൻ appeared first on Kairali News | Kairali News Live.