തോൽവിയോട് തോൽവി; കോടതിയിൽ പോയി യുഡിഎഫ് തോറ്റ 12 കേസുകൾ

Wait 5 sec.

കോടതിയിൽ നിന്നുൾപ്പെടെ നിരന്തരം തിരിച്ചടികൾ വാങ്ങിക്കൂട്ടുകയാണ് യുഡിഎഫ്. എന്തെങ്കിലുമൊക്കെ ആരോപണങ്ങൾ പടച്ചു വിട്ട് കോടതിയെ സമീപിക്കും. എന്നാൽ കോടതിയിൽ ആ കേസുകളെല്ലാം പരാജയപ്പെടുകയും ചെയ്യും. അങ്ങനെ ഏറ്റവുമൊടുവിൽ ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയും കേരള ഹൈക്കോടതി തള്ളി. ഇതോടെ 12 കേസുകളിലാണ് യുഡിഎഫ് തോറ്റത്. തോട്ടപ്പള്ളി മണൽ വാരൽ എന്ന കേസ് വിജിലൻസ് കോടതി തള്ളി, വലിയ ചർച്ചയാക്കിയ മറ്റൊന്നാണ് ബ്രൂവറി ആരോപണം അതും ഹൈക്കോടതി തള്ളി. ഇ.പി ജയരാജന് എതിരായ ബന്ധു നിയമന കേസിലെ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ തോട്ടണ്ടി ഇടപാടിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. മറ്റൊരു വിചിത്ര വാദവുമായി കോൺ​ഗ്രസ് എത്തിയ മറ്റൊരു കേസാണ് എം എം മണി ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് കാട്ടി സമർപ്പിച്ച ഹർജി അതും ഹൈക്കോടതി തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടന്ന ആരോപണവും നിലനിന്നില്ല. കോവിഡ് കാലത്ത് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാൻ ഏറ്റവും വലിയ ആരോപണങ്ങൾ കോൺ​ഗ്രസ് അഴിച്ച് വിട്ടത് പിപഇ കിറ്റിലും കോവിഡ് കിറ്റിലും അഴിമതി എന്ന തരത്തിലായിരുന്നു. എന്നാൽ ആ ഹർജിയും തള്ളി.Also read: ലക്ഷ്യം നൂറ് സീറ്റുകൾ ! ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കുമെന്ന് എം എ ബേബി പിന്നീട് കേരളത്തിൻ്റെ വളർച്ചയിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന കെ ഫോണിനെതിരേയും യുഡിഎഫ് രം​ഗത്ത് വന്നു. കെ – ഫോണിൽ അഴിമതി എന്നാരോപിച്ചുള്ള ഹർജിയും ഹൈക്കോടതി തള്ളി. നവകേരള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം സുപ്രീം കോടതി, ഹൈക്കോടതി വിധി റദ്ദാക്കി, സ്പാർക്ക് ഡേറ്റ ശേഖരണം ഹൈക്കോടതി തള്ളി, എ. ഐ ക്യാമറയിൽ അഴിമതിയെന്ന ആരോപണവും കോടതിയിൽ വിലപോയില്ല. ഇങ്ങനെ നിരവധി കേസുകളിലാണ് കോടതിയിൽ പോയി യുഡിഎഫ് തോറ്റ് മടങ്ങി വന്നത്.The post തോൽവിയോട് തോൽവി; കോടതിയിൽ പോയി യുഡിഎഫ് തോറ്റ 12 കേസുകൾ appeared first on Kairali News | Kairali News Live.