‘കനിവും കഴിവും ചേർന്നതാണ് കേരളത്തിന്റെ ഭരണം; അതിദാരിദ്ര്യ നിർമാർജ്ജനം അതിനുള്ള തെളിവ്’; കേരളത്തെ പ്രശംസിച്ച് കമൽഹാസൻ

Wait 5 sec.

കേരളത്തിലെ ഭരണമികവിനെ അഭിനന്ദിച്ച് പ്രമുഖ നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനും അധ്യക്ഷനുമായ കമൽഹാസൻ.ഒരു പൗരനും ഭക്ഷണമോ, പാർപ്പിടമോ, ചികിത്സയോ ലഭിക്കാതെ പോകരുതെന്ന ലക്ഷ്യത്തോടെ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കിയാണ് കേരളം പുരോഗതി നേടുന്നതെന്നും അതിദാരിദ്ര്യത്തിൽനിന്നുള്ള മോചനം പ്രഖ്യാപിച്ചത് അതിൻ്റെ തെളിവാണെന്നും കമൽഹാസൻ പറഞ്ഞു. മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളം തെളിയിച്ചത് ഭരണത്തിന്റെ യഥാർത്ഥ ശക്തിയാണെന്നും അതിദാരിദ്ര്യ നിർമാർജ്ജനം കേരളത്തിലെ നിശബ്ദ വിപ്ലവമെന്നും അദ്ദേഹം പറഞ്ഞു.ALSO READ: പ്രസ്മീറ്റിലെ ബോഡി ഷെയിമിങിനെതിരെ ഗൗരി കിഷന്റെ രൂക്ഷ പ്രതികരണം; ‘നായികമാർ മെലിഞ്ഞിരിക്കണമെന്നുണ്ടോ?’ പിന്തുണയുമായി ചിന്മയിയും!, കൈയ്യടിച്ച് സോഷ്യൽമീഡിയയും‘ജനാധിപത്യ പ്രക്രിയ എന്നത് കേവലം തെരഞ്ഞെടുപ്പ് സംവിധാനം മാത്രമല്ല. മറിച്ച് സഹാനുഭൂതിയുടെയും ഉത്തരവാദിത്ത ബോധത്തിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ കൂടിയാണ്. ഇത്തരത്തിൽ ലോകോത്തര നിലവാരമുള്ള പൊതുവിദ്യാലയങ്ങൾ, ശക്തമായ ആരോഗ്യ സംവിധാനം, ലിംഗസമത്വം, പാരിസ്‌ഥിതികമായ വീണ്ടെടുപ്പ് എന്നിവയിലൂടെയാണ് കേരളത്തിന്റെ പുരോഗതി സാധ്യമായത്. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കുവേണ്ടി ദാരിദ്ര്യം നിലനിർത്താൻ ശ്രമിക്കുന്നവർക്കിടയിൽ സദുദ്ദേശ്യത്തിനും പൊതുജന ക്ഷേമത്തിനും വിജയം കൈവരിക്കാൻ സാധിക്കുമെന്ന് കേരളം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും ഭരണത്തിന്റെ യഥാർഥശക്തി മുദ്രാവാക്യങ്ങളിലോ പ്രകടനങ്ങളിലോ അല്ല, മറിച്ച് ഒരാളും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന നിശ്ശബ്ദ വിപ്ലവത്തിലാണെന്ന് കേരളം നമ്മെ ഓർമിപ്പിക്കുന്നുവെന്നും’ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.The post ‘കനിവും കഴിവും ചേർന്നതാണ് കേരളത്തിന്റെ ഭരണം; അതിദാരിദ്ര്യ നിർമാർജ്ജനം അതിനുള്ള തെളിവ്’; കേരളത്തെ പ്രശംസിച്ച് കമൽഹാസൻ appeared first on Kairali News | Kairali News Live.