സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 400 രൂപയുടെ കുറവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നത്തെ സ്വർണവില 89,480 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയുമായി. ഇന്നലെ ഒരു പവൻ്റെ വില 89,400 രൂപയായിരുന്നു. അതുപോലെ ഒരു ഗ്രാമിൻ്റെ വില 11,175 രൂപയായിരുന്നു.ഈ മാസത്തില്‍ ഒരു പവൻ സ്വര്‍ണത്തിന് ഏറ്റവും കൂടിയ വില മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. ഈ വിലയില്‍ നിന്നാണ് വീണ്ടും വില കുറഞ്ഞത്. ക‍ഴിഞ്ഞ ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 രൂപയും കവിഞ്ഞിരുന്നു.ALSO READ: ടോവിനോയുടെ എആർഎം ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്അതിവേഗതിയിലായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളിലായി സ്വർണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കൂടിയും കുറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്. എന്നാല്‍ ഈ വര്‍ഷം സ്വര്‍ണവില ഒരു കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിച്ചതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.The post സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വിലയറിഞ്ഞിട്ട് വാങ്ങാൻ പോയ്ക്കോളൂ appeared first on Kairali News | Kairali News Live.