തെരുവുനായ ശല്യത്തില്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി. പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി. പൊതു ഇടങ്ങളിൽ നായ കയറാതിരിക്കാനുള്ള സംവിധാനം വേണമെന്നും കോടതി പറഞ്ഞു. പിടികൂടിയ നായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റണം.സംസ്ഥാന സർക്കാർ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. നടപ്പാക്കിയവ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാർ അറിയിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നായകളെ പിടികൂടാൻ പ്രത്യേകസേനയെ നിയോഗിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.ALSO READ: ‘കനിവും കഴിവും ചേർന്നതാണ് കേരളത്തിന്റെ ഭരണം; അതിദാരിദ്ര്യ നിർമാർജ്ജനം അതിനുള്ള തെളിവ്’; കേരളത്തെ പ്രശംസിച്ച് കമൽഹാസൻ പൊതു ഇടങ്ങളിൽ നായകളുടെ ആവാസവ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ പരിശോധന നടത്തണമെന്നും കോടതി പറഞ്ഞു.Content Summary: The Supreme Court has issued an interim order regarding the issue of stray dogs. It has directed that stray dogs should be removed from public places and measures should be taken to prevent their entry into such areas. Captured dogs must be relocated to shelter homes. The Court also stated that the state government must take appropriate action in this regard. Chief Secretaries have been instructed to report on the steps taken. Furthermore, the Supreme Court mentioned that a special task force can be deployed to capture stray dogs. Local bodies must conduct inspections to ensure that stray dogs do not inhabit public spaces.The post ‘പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം’: തെരുവുനായ ശല്യത്തില് ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി appeared first on Kairali News | Kairali News Live.