തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. അപകടകാരിയായ ഒറ്റയാനെ കാടുയറ്റി സോളാർ സോളാർ വേലി സാധിക്കാനാണ് ശ്രമം. ആനയെ കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.വയനാട്ടിൽ നിന്ന് എത്തിച്ച വിക്രമിനെയും ഭരതിനെയും അല്പം മുമ്പാണ് കുതിരാനിൽ എത്തിച്ചത്. രണ്ട് കുങ്കിയാനകളെയും വെള്ളാനി സബ്ഡിവിഷൻ ഓഫീസിനോട് ചേർന്നുള്ള വെള്ളാനി സെക്ഷൻ ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ സെക്ഷൻ ഓഫീസ് ഇപ്പോൾ ‘കുങ്കിത്താവളം’ ആക്കി മാറ്റിയിരിക്കുകയാണ്. ഈ താവളത്തോട് ചേർന്ന പ്രദേശത്ത് ഇന്നലെയും ഈ കൊമ്പൻ ഉണ്ടായിരുന്നു എന്നതിനാൽ ഈ മേഖലയിൽ ആനയുടെ സാന്നിധ്യം കൂടുതലാണ്.ALSO READ: ബിജെപിയിൽ തട്ടിപ്പും വെട്ടിപ്പും മാത്രം ! കൗൺസിലർ കോടികളുടെ വായ്പയെടുത്തിട്ട് തിരിച്ചടച്ചിട്ടില്ലെന്ന് പരാതി, അഴിമതികളുടെ കൂമ്പാരമാകുമ്പോഴും മൗനം തുടർന്ന് സംസ്ഥാന നേതൃത്വംതുടർച്ചയായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്തിതുടങ്ങിയത്.കുതിരാൻ തുരങ്കം വന്നതിനുശേഷമാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. പഴയ പാത കല്ലിട്ട് പൂർണമായും അടച്ചതോടെ, മലയിൽ നിന്ന് ആനയ്ക്ക് ഇപ്പോൾ ജനവാസ മേഖലയിലേക്ക് എളുപ്പത്തിൽ കടക്കാൻ സാധിച്ചു. പണ്ട് വാഹനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നത് കാരണം ആനകൾ റോഡ് മുറിച്ചു കടന്ന് ഈ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. എന്നാൽ തുരങ്കം വന്നതോടുകൂടി ഈ ഭാഗം മാത്രമല്ല, ചേലക്കര, വടക്കാഞ്ചേരി ഉൾപ്പെടുന്ന മേഖലകളിലേക്ക് അടക്കം ഈ ആനക്കൂട്ടം സഞ്ചരിക്കുകയും ചെയ്തു. ഈ കൂട്ടത്തിൽ ഒരൊറ്റയാനാണ് ഇപ്പോൾ കുതിരാനിൽ പ്രശ്നങ്ങൾ തുടർച്ചയായി സൃഷ്ടിക്കുന്നത്The post കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ വയനാട്ടിൽ നിന്ന് വിക്രമും ഭരതും എത്തി; ദൗത്യം ഇന്ന് ആരംഭിക്കും appeared first on Kairali News | Kairali News Live.