തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ പല തദ്ദേശ സ്ഥാപനങ്ങളിലും രഹസ്യ ബന്ധത്തിന് ധാരണയായി. ഇതോടെ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ പരസ്യമായ വാദം ആണ് പൊളിയുന്നത്.പരസ്യമായ സഖ്യം രാഷ്ട്രീയപരമായ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയെ തുടർന്നാണ് യുഡിഎഫ് ഈ പുതിയ രഹസ്യ നീക്കത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഈ രഹസ്യ നീക്കത്തിൻ്റെ ഭാഗമായാണ്, സഖ്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോഴിക്കോട് DCC പ്രസിഡൻ്റിൻ്റെ പ്രതികരണത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ALSO READ: 27 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കാലിക്കറ്റ് സർവകലാശാലയിലെ ലീഗ് സംഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണംഅതേസമയം, ഈ കൂട്ടുകെട്ട് തള്ളിക്കളയാൻ യുഡിഎഫ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് “കാത്തിരിക്കൂ” എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും പലയിടങ്ങളിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫുമായി ചേർന്നാണ് മത്സരിച്ചിരുന്നത് എന്ന പശ്ചാത്തലവും ഈ പുതിയ നീക്കത്തിന് ബലമേകുന്നു.The post കൈകോർക്കാൻ യുഡിഎഫ്; തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ബന്ധത്തിന് ധാരണ appeared first on Kairali News | Kairali News Live.