നോയിഡയിലെ അഴുക്കു ചാലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം

Wait 5 sec.

ന്യൂഡല്‍ഹി | നോയിഡയിലെ അഴുക്കു ചാലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹംകണ്ടെത്തി. സെക്ടര്‍ 108 ലെ അഴുക്കുചാലിലാണ് നഗ്നമായ നിലയില്‍ മൃതദേഹം കണ്ടത്തിയത്. അഴുക്കുചാലില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിനു കൈകളും ഇല്ലായിരുന്നു.മരിച്ചയാളെ ഇതു വരെ കണ്ടെത്താനായിട്ടില്ല. സ്ത്രീയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഇവിടെ ഉപേക്ഷിച്ചതാകാമെന്നുമാണു പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി സെക്ടര്‍ 39 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ലോക്കല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അഴുക്കുചാലില്‍ നിന്ന് പുറത്തെടുത്തു.സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സമീപത്തുള്ള സി സി ടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.