വയനാട് ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. ചെതലിയം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ആറ് പ്രതികളെയാണ് പിടികൂടിയത്.Also read: ആരോഗ്യമേഖലയ്ക്ക് വീണ്ടും പൊൻതൂവൽ; കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവെച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം45 കിലോ ഇറച്ചി ഒരു ഇന്നോവ കാർ ജീപ്പ് സ്കൂട്ടർ ഒരു തിരതോക്ക്, കത്തികൾ എന്നിവയും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കാപ്പിപ്പാടി ഉന്നതിയിലെ ശരത്, കാപ്പിപ്പാടി ഉന്നതിയിലെ രാജു , ഷിജോഷ് കാരക്കാട്ട്, രാജേഷ് നെല്ലിക്കുന്നേൽ, ബിജേഷ് എന്നിവരാണ് പിടിയിലായത്.Forest officials have arrested a group that was hunting a wild buffalo from the Coffee Set area within the limits of the Irulam Forest Station in Wayanad.The post കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ appeared first on Kairali News | Kairali News Live.