ശബരിമല സ്വർണ്ണ മോഷണക്കേസ് ; കെ എസ് ബൈജുവിനെ റാന്നിക്കോടതി റിമാൻഡ് ചെയ്തു

Wait 5 sec.

ശബരിമല സ്വർണ്ണ മോഷണക്കേസിൽ കോൺഗ്രസ് സംഘടന നേതാവും മുൻ തിരുഭരണ കമ്മീഷണറുമായ കെ എസ് ബൈജുവിനെ റാന്നിക്കോടതി റിമാൻഡ് ചെയ്തു. സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പടികൾ എന്നതിന് പകരം ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബൈജു ആണെന്നാണ് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.കട്ടിള പാളി ബന്ധപ്പെട്ട കേസിൽ ആണ് കെ എസ് ബൈജുവിനെ റിമാൻഡ് ചെയ്തത്. അതോടൊപ്പം സ്വർണ്ണ മോഷണം കേസുകളിലെ പ്രതികളായ മുരാരി ബാബുവിനെയും, ഡി സുധീഷ് കുമാറിനെയും കോടതി എസ ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും ,ഡി സുധീഷ് കുമാർ 12 ആം തീയതി വരെയും ആണ് കസ്റ്റഡിയിൽ വിട്ടത്.Also read: ആരോഗ്യമേഖലയ്ക്ക് വീണ്ടും പൊൻതൂവൽ; കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവെച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരംഇരുവരുമായി തെളിവെടുപ്പ് പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസങ്ങളിൽ തന്നെ നടത്താനാണ് സാധ്യത. അതേസമയം മുരാരി ബാബുവിന്റെ ജാമ്യ അപേക്ഷ വാദം കേൾക്കാനായി കോടതി മാറ്റി വെച്ചു.The Ranni court has remanded Congress organization leader and former Thirubharaman Commissioner KS Baiju in the Sabarimala gold theft case.The post ശബരിമല സ്വർണ്ണ മോഷണക്കേസ് ; കെ എസ് ബൈജുവിനെ റാന്നിക്കോടതി റിമാൻഡ് ചെയ്തു appeared first on Kairali News | Kairali News Live.