വാർത്ത സമ്മേളനത്തിനിടെ നടി ഗൗരി കിഷനെ ബോഡി ഷെയിമിങ് നടത്തിയ സംഭവത്തിൽ നടിയെ പിന്തുണച്ച് താരസംഘടനയായ എ എം എം എ. സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ അറിയിച്ചത്.ബോഡി ഷെമിങ് ചെയുന്നത് തെറ്റാണെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നായിരുന്നു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷൻ പ്രെസ്സ് മീറ്റിനിടെയായിരുന്നു സംഭവം. സിനിമയിൽ ഗൗരിയെ എടുത്തുയർത്തിയ സീനുമായി ബന്ധപ്പെടുത്തി നായകനോട് ഗൗരിയുടെ ശരീര ഭാരത്തെ കുറിച്ച് വ്ലോഗ്ഗർ ചോദ്യം ഉയർത്തുകയായിരുന്നു.നായികയുടെ ഭാരത്തെ കുറിച്ച് നായകനോട് ചോദിക്കുന്നത് ലജ്ജകരമാണെന്നും തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും പ്രതികരിച്ച ഗൗരി വ്ലോഗരോട് വിഷയത്തിൽ മാപ്പ് പറയാനും ആവശ്യപ്പെട്ടു.The post നടി ഗൗരി കിഷനെതിരെ ബോഡി ഷെയിമിങ്; പിന്തുണയുമായി എ എം എം എ appeared first on Kairali News | Kairali News Live.