റിയാദ് നഗരത്തിലെ ഒരു തെരുവിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് അപകടകരമായ രീതിയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയ ഡ്രൈവറെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്.സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചത്. വിപുലമായ തിരച്ചിലിനും അന്വേഷണത്തിനും ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഉപയോഗിച്ചത് മോഷ്ടിച്ച വാഹനമാണെന്നും പൊതുമുതൽ നശിപ്പിക്കുകയും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും ചെയ്തതായും പോലീസ് കണ്ടെത്തി.ഒരു പിക്കപ്പ് ട്രക്ക് വാഹനമോടിച്ചാണ് പ്രതി ഒരു മോട്ടോർ സൈക്കിളിനെ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കടകൾക്ക് മുന്നിലുള്ള നടപ്പാതയിലേക്ക് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത്.പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഇത്തരം നിയമലംഘകർക്ക് നിയമപരമായ ശിക്ഷകൾ ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.The post റിയാദിൽ മോഷ്ടിച്ച വാഹനം ഉപയോഗിച്ച് നടുറോഡിൽ പരാക്രമം; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച പ്രതിയെ പിടികൂടി appeared first on Arabian Malayali.