കഥാപ്രസംഗ കലാകാരൻ ഇരവിപുരം ഭാസി അന്തരിച്ചു. 90 വയസായിരുന്നു. നവോത്ഥാന കാലഘട്ടത്തിൽ കഥാപ്രസംഗത്തെ ഒരു സാമൂഹിക പ്രസ്ഥാനമാക്കി ഉയർത്തിയത്തിൽ പ്രധാന പങ്കുവഹിച്ച ഒരു കലാകാരൻ കൂടിയാണ് ഇരവിപുരം ഭാസി. ഇരവി ഗ്രന്ഥശാലയുടെ സ്ഥാപകരിലൊരാൾ കൂടിയാണ് ഇദ്ദേഹം.ജനകീയതയുടെ ചൂട് കലാരംഗത്ത് പകരാൻ സാധിച്ചിരുന്ന അദ്ദേഹത്തിന് പുത്തൻ തലമുറകളെ കലാരംഗത്തേക്ക് പ്രചോദിപ്പിച്ച വ്യക്തിത്വം കൂടിയാണ്. കഥാപ്രസംഗ അക്കാദമിയുടെ ‘കാഥിക ശ്രേഷ്ഠ പുരസ്കാരം’, സംഗീത നാടക അക്കാദമിയുടെ ‘ഗുരുപൂജ പുരസ്കാരം’, ഇരവി ഗ്രന്ഥശാലയുടെ ‘വി.സാംബശിവൻ പുരസ്കാരം’, കടയ്ക്കാട് വിശ്വംഭരൻ പുരസ്കാരം, ആർ.വി. പുതൂർ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തി തേടിയെത്തിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച സംസ്ഥാന ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു.Also read: ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമം; പ്രതിരോധത്തിലായി റയിൽവേ മന്ത്രാലയംഭാര്യ: പരേതയായ എം.പി. അമ്മിണി. മക്കൾ: ബി. സിമ്മി (അസി. രജിസ്ട്രാർ, കേരള സർവകലാശാല), ഡോ. ബി. ഷൈനി (സീനിയർ മെഡിക്കൽ ഓഫിസർ, ഭാരതീയ ചികിത്സാ വകുപ്പ്, എറണാകുളം), ബി. അഭയദേവ് (ബ്രാഞ്ച് മാനേജർ, സ്മയർ ഇന്ത്യ പെറ്റ്സ് കൺട്രോൾ). മരുമക്കൾ: വി.ജി. സതീഷ് (ആർട്ടിസ്റ്റ്), വി.എസ്. ഹരിലാൽ (ചാർട്ടേഡ് എഞ്ചിനീയർ).The post കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു appeared first on Kairali News | Kairali News Live.