ജെഎന്‍യു തെരഞ്ഞെടുപ്പില്‍ മലയാളി തിളക്കം; മികച്ച ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ ഗോപിക

Wait 5 sec.

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇടതുസഖ്യത്തിന് തകര്‍പ്പന്‍ വിജയമാണ് ലഭിച്ചത്. മലയാളിയായ ഗോപിക ബാബു വന്‍ ഭൂരിപക്ഷത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയത്. ഏറ്റവുമധികം ഭൂരിപക്ഷത്തിലാണ് ഗോപികയുടെ വിജയം എന്നത് ശ്രദ്ധേയം. നിലവിലെ റിപോര്‍ട്ടുകള്‍ പ്രകാരം ഗോപികയുടെ ഭൂരിപക്ഷം 1117 വോട്ടുകള്‍ക്കാണ്. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷകയായ ഗോപിക തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയാണ്. ജെഎന്‍യു യൂണിറ്റ് കമ്മറ്റിയിലെ സെക്രട്ടറിയേറ്റ് അംഗമായ ഗോപിക 2023-24 കാലയളവില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയനില്‍ കൗണ്‍സിലറുമായിരുന്നു.ഇടതു സഖ്യത്തിലെ അദിതി മിശ്ര 1747 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനത്തേക്കും ജയിച്ചു. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടമാണ് നടന്നതെന്നും എബിവിപിയുടെ വര്‍ഗീയ ആശയങ്ങളെ ജെഎഎന്‍യു വിദ്യാര്‍ഥികള്‍ തോല്‍പ്പിച്ചെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗോപിക മാധ്യമങ്ങളോട് പ്രതികരിച്ചു. കോര്‍പറേറ്റ് വത്കരണ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ശക്തമായ പോരാട്ടം വിദ്യാര്‍ഥി യൂണിയന്‍ തുടരുമെന്നും ഗോപിക പറഞ്ഞു.Also read – ഫാദര്‍ ഗോഡ്വിന്റെ മോചനം; മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ് സംഘടനകളുള്‍പ്പെടുന്ന വിദ്യാര്‍ഥിസഖ്യം തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്.The post ജെഎന്‍യു തെരഞ്ഞെടുപ്പില്‍ മലയാളി തിളക്കം; മികച്ച ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ ഗോപിക appeared first on Kairali News | Kairali News Live.