ശബരിമല സ്വർണ മോഷണക്കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ അറസ്റ്റിൽ . മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കട്ടിള പാളി കവർച്ച ചെയ്ത കേസിൽ നാലാം പ്രതിയാണ് ഇയാൾ . ശ്രീകോവിൽ കട്ടിള പടിയുടെ മഹസർ തയ്യാറാക്കിയത് കെ എസ് ബൈജുവാണ്. ചെമ്പിൽ പൊതിഞ്ഞ കട്ടിളപ്പടി എന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരുന്നത്. ബൈജുവിനെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.The post ശബരിമല സ്വർണ മോഷണക്കേസ് : മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു അറസ്റ്റിൽ appeared first on Kairali News | Kairali News Live.