മധ്യപ്രദേശിൽ അറസ്റ്റ് ചെയ്ത ഫാദർ ഗോഡ്വിന്റെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഐ.ബി. സതീഷ് എം.എൽ.എ. മോചനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് എം.എൽ.എ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.കഴിഞ്ഞ 25 വര്‍ഷമായി ഫാ. ഗോഡ് വിനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയാണ്. മധ്യപ്രദേശില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും ട്യൂഷന്‍ സെന്‍ററും ടെയ്‍ലറിങ് കേന്ദ്രവും നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ്, മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ ബിജെപി സർക്കാർ ഫാദർ ഗോഡ് വിനെ തടവിലാക്കിയത്. ഈ സാഹചര്യത്തിലാണ് ഗോഡ്വിന്റെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ALSO READ: ഫാദര്‍ ഗോഡ്വിന്റെ മോചനം; മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍അറസ്റ്റിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കുന്നതിനും മോചനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും എം.എൽ.എ കത്തിൽ അഭ്യർത്ഥിച്ചു.മലയിൻകീഴ് അന്തിയൂർക്കോണത്തെ ഫാദർ ഗോഡ് വിൻ്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പിതാവ് ഡേവിയേയും എം.എൽ.എ സന്ദർശിച്ചു.The post ‘ഫാദർ ഗോഡ്വിന്റെ മോചനത്തിനായി സർക്കാർ ഇടപെടണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ ബി സതീഷ് എംഎൽഎ appeared first on Kairali News | Kairali News Live.