കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ച് കയറി ആക്രമണം. അണങ്കൂര്‍ ബദിരയിലുണ്ടായ സംഘർഷത്തിൻ്റ തുടർച്ചയായാണ് ആശുപത്രിയിലെ ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് സുരക്ഷയൊരുക്കിയില്ലെന്നാരോപിച്ച് ഡോകടർമാരുടെ മിന്നൽ പ്രതിഷേധം.ALSO READ: സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതികള്‍ അറസ്റ്റില്‍വ്യാഴാഴ്ച രാവിലെ അണങ്കൂർ ബദിരയിൽ ഏറ്റുമുട്ടലിന് ശേഷം കാസർകോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെത്തിയവർ തമ്മിലാണ് ആശുപത്രിയിൽ വീണ്ടും സംഘർഷമുണ്ടായത്. പരിക്കേറ്റയാളെ അത്യാഹിത വിഭാഗത്തില്‍ പരിശോധിക്കുന്നതിനിടെ ചിലർ ഇയാളെ വീണ്ടും ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറുടെ മുകളിലേക്ക് വീണു. ഇതിനിടെ അക്രമിച്ചയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. ഡോക്ടര്‍ക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്നാരോപിച്ച് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.ALSO READ: ഗുജറാത്തിലെ പ്രസവാശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ പോണ്‍സൈറ്റില്‍ വില്‍പ്പനയ്ക്ക്; ഹാക്കര്‍മാർക്ക് കടന്നുകൂടാൻ കഴിഞ്ഞത് ദുര്‍ബലമായ പാസ്വേര്‍ഡിട്ടത് കാരണംസ്വത്ത് സംബന്ധമായ പ്രശ്നത്തെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ഡോക്ടര്‍മാര്‍ പ്രതിഷേധിവുമായെത്തിയതോടെ പോലീസ് ഇടപെട്ടു. അക്രമിയെ കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post കാസര്ഗോഡ് ജനറല് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില് അതിക്രമിച്ച് കയറി ആക്രമണം; പ്രതിഷേധവുമായി ഡോക്ടർമാർ appeared first on Kairali News | Kairali News Live.