മുംബൈയിൽ റെയിൽവേ ട്രാക്കിലൂടെ നടന്ന 3 യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

Wait 5 sec.

മുംബൈയിലെ മസ്ജിദ് ബന്ദർ റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ 3 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് വൈകുന്നേരം സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം. ഒടുവിൽ, ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ചില യാത്രക്കാർ ട്രാക്കിലൂടെ നടക്കാൻ തീരുമാനിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത് . ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടക്കം 3 പേരുടെ മരണത്തിന് കാരണമായി. യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂർണമായും നിർത്തി വച്ച് റെയിൽവേ ജീവനക്കാർ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.ALSO READ: കാമുകിയുടെ സൈബര്‍ പ്രതികാരം; 11 സംസ്ഥാനങ്ങളില്‍ ഭീഷണി സന്ദേശം അയച്ച ടെക്കി വനിത പിടിയില്‍മുംബ്ര ലോക്കൽ ട്രെയിൻ അപകട കേസിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് അപകടം സംഭവിച്ചത്. വൈകുന്നേരം 5:40 ഓടെ പ്രതിഷേധം ആരംഭിച്ച് 6:40 വരെ തുടർന്നു. ഈ പ്രതിഷേധത്തിനിടെ, സെൻട്രൽ, ഹാർബർ റെയിൽവേകളിലെ ഗതാഗതം പൂർണമായും നിർത്തിവച്ചു. പിന്നീട് , മുതിർന്ന ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയെത്തുടർന്ന് പ്രതിഷേധം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.ALSO READ: ഗുജറാത്തിലെ പ്രസവാശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ പോണ്‍സൈറ്റില്‍ വില്‍പ്പനയ്ക്ക്; ഹാക്കര്‍മാർക്ക് കടന്നുകൂടാൻ കഴി‌ഞ്ഞത് ദുര്‍ബലമായ പാസ്‌വേര്‍ഡിട്ടത് കാരണംറെയിൽവേ ജീവനക്കാരുടെ പ്രക്ഷോഭം കാരണം സെൻട്രൽ റെയിൽവേയിലും ഹാർബർ റെയിൽവേയിലും ഗതാഗതം തടസ്സപ്പെട്ടു. ഓഫീസ് വിട്ട് മടങ്ങുന്ന പതിനായിരങ്ങളാണ് മുന്നറിയിപ്പില്ലാതെ നടന്ന സമരത്തിൽ വലഞ്ഞത്. സെൻട്രൽ റെയിൽവേയിലെ ഗതാഗതം ഒരു മണിക്കൂറോളം നിർത്തിവച്ചു. ഇതുമൂലം സിഎസ്എംടി, ദാദർ, താനെ, കുർള, ഘാട്‌കോപ്പർ തുടങ്ങിയ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.The post മുംബൈയിൽ റെയിൽവേ ട്രാക്കിലൂടെ നടന്ന 3 യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.