മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പരിപാടിയിൽ നിരവധി പേർക്കാണ് പ്രശ്‌നത്തിന് പരിഹാരമാകുന്നത്. ഇപ്പോഴിതാ പാലക്കാട് സ്വദേശിയായ പി രാമൻകുട്ടി സി എം വിത്ത് മി പരിപാടിയിൽ പങ്കെടുത്ത് തന്റെ പ്രശ്നത്തിന് പരിഹാരമായതിനെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി…’ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റവാക്കിൽ രാമൻകുട്ടിയുടെ 12 വർഷത്തെ കാത്തിരിപ്പിനാണു വിരാമം ആയത്. പ്രശ്നത്തിന് പരിഹാരം മാത്രമല്ല 2013 മുതൽ മുടങ്ങി കിടന്ന് പെൻഷൻ തുകയും, ഈ മാസത്തെ പെൻഷൻ തുകയും അടക്കം 2,47,340 രൂപ രാമൻകുട്ടിയുട അൽകൗണ്ടിൽ ക്രെഡിറ്റ് ആവുകയും ചെയ്തു.2013 ഏപ്രിലിലാണ് പാലക്കാട് സ്വദേശിയായ രാമൻകുട്ടി ചെത്ത് തൊഴിലിൽ നിന്ന് വിരമിക്കുന്നത്. തൊട്ടടുത്ത മാസം മുതൽ ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ പെൻഷൻ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം അദ്ദേഹത്തിന് പെസൻഷൻ കൃത്യമായി ലഭിച്ചിരുന്നില്ല.Also read: ജെഎൻയുവിൽ സംഘപരിവാറിനെ തൂത്തെറിഞ്ഞ് ഇടത് തേരോട്ടം; മുഴുവൻ ജനറൽ സീറ്റിലും ഇടത് സഖ്യം വിജയിച്ചു; വൈസ് പ്രസിഡന്റ് സ്ഥാനം എസ്എഫ്ഐക്ക്ഇത് സംബന്ധിച്ച് ഒക്ടോബർ 22ന് രാമൻകുട്ടി മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. രാമൻകുട്ടിയുടെ പരാതിയുടെ സ്വീകരിച്ച കോൾ സെന്റർ അധികൃതർ വിഷയം അടിയന്തരമായി ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെൽഫെയർ ഇൻസ്‌പെക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുയും നടപടികൾ വേഗത്തിൽ ആകുകയുമായിരുന്നു. പാലക്കാട് ഓഫീസിൽ നിന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് അടിയന്തരമായി എത്തിച്ചു. ക്ഷേമനിധി ബോർഡിന്റെ 705-ാമത് യോഗം രാമൻകുട്ടിയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് തുക അനുവദിക്കുകയായിരുന്നു.The post വാക്കുപാലിച്ച് മുഖ്യമന്ത്രി; 12 വർഷത്തെ പെൻഷൻ കുടിശിക അക്കൗണ്ടിലെത്തി; രാമകുട്ടി ഹാപ്പി appeared first on Kairali News | Kairali News Live.