സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതികള്‍ അറസ്റ്റില്‍

Wait 5 sec.

സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ യുവതികള്‍ അറസ്റ്റില്‍. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.കഴക്കൂട്ടം സ്വദേശിനിയായ യുവതിയില്‍ നിന്നും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലോ അതല്ലെങ്കില്‍ തത്തുല്യമായ മറ്റു സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് 25 ലക്ഷം രൂപയോളം യുവതികള്‍ കൈക്കലാക്കിയത്.Also read – ‘ഇച്ഛാശക്തിക്ക് മുന്നിൽ തടസങ്ങളില്ല’; മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച അനീഷ അഷ്റഫിന് വീട്ടിലിരുന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതാൻ അനുമതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ്തുടര്‍ന്ന് ജോലി നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയു കെ യില്‍ ജോലിയ്ക്കായി വിസ നല്‍കാം എന്നു പറഞ്ഞു യുവതിയെ കബളിപ്പിച്ചു പണം തട്ടുകയായിരുന്നു. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ ഇരുവരും തട്ടിയെടുത്തത്. അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെ പ്രശസ്തിയാര്‍ജിച്ച യുവതിയാണ്. കന്യാകുമാരി മുതല്‍ കാശ്മീര് വരെ ബൈക്ക് റൈഡിങ് നടത്തിയാണ് രഹ്ന ജനശ്രദ്ധ പിടിച്ചുപറ്റിയത്.The post സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതികള്‍ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.