മനാമ: ബഹ്റൈനും ഖത്തറിനുമിടയില്‍ ആരംഭിച്ച പാസഞ്ചര്‍ കടല്‍ പാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തെ ഖത്തറിലെ അല്‍ റുവൈസ് തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടല്‍ പാത. ആദ്യ യാത്രാബോട്ട് രാവിലെ 9 മണിക്ക് പുറപ്പെട്ട് 9.50 ന് ഖത്തറില്‍ എത്തി.ഗതാഗതം, ടൂറിസം, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സമുദ്ര കണക്റ്റിവിറ്റി പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ യാത്രാ സേവനം ഉപയോഗപ്പെടുത്താം.ഉദ്ഘാടനത്തിന് മുന്നോടിയായി, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഒരു ബഹ്റൈന്‍ പ്രതിനിധി സംഘം ഖത്തറിലെ അല്‍ റുവൈസ് തുറമുഖം സന്ദര്‍ശിച്ചു. ഖത്തര്‍ ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.The post ഖത്തറിലെത്താന് ഇനി 50 മിനിറ്റ് മാത്രം; പാസഞ്ചര് കടല് പാത ഉദ്ഘാടനം ചെയ്തു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.