പത്തനംതിട്ട | ‘തണലറ്റവര്‍ക്ക് തുണയാവുക’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വനം വാരാചരണത്തിന്റെ ഭാഗമായി എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നതിനുള്ള സൗജന്യ മെഡിക്കല്‍ കാര്‍ഡ്, ഡയാലിസിസ് കാര്‍ഡ്, മെഡിക്കല്‍ ഉപകരണം എന്നിവ വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു.സൗജന്യ മെഡിക്കല്‍ കാര്‍ഡ്, ഡയാലിസിസ് കാര്‍ഡ്, വീല്‍ചെയര്‍, കട്ടില്‍, ഊന്നുവടി, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വാക്കര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ എസ് വൈ എസ് ജില്ലയില്‍ നല്‍കിവരുന്നുണ്ട്.സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, സയ്യിദ് ബാഫഖ്‌റുദ്ധീന്‍ ബുഖാരി, അബ്ദുല്‍ സലാം സഖാഫി, മുനീര്‍ ജൗഹരി, റഷീദ് മുസ്‌ലിയാര്‍ പന്തളം, യൂസുഫ്, ഇസ്മാഇല്‍, സലാഹുദ്ദീന്‍ മദനി പ്രസംഗിച്ചു.