അസാധാരണമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഇത് ചുറ്റുമുള്ള കലകളെ ആക്രമിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. ജനിതക മ്യൂട്ടേഷനുകൾ, പുകവലി, ചില രാസവസ്തുക്കൾ തുടങ്ങിയ ഘടകങ്ങൾ എന്നിവ ഇതിന് കാരണമാകാം. 100-ലധികം വ്യത്യസ്ത തരം കാൻസറുകളുണ്ട്. നവംബർ 7 രാജ്യത്ത് കാൻസർ അവബോധ ദിനമായിട്ടാണ് ആചരിക്കുന്നത്. കാൻസർ രോഗത്തിനെതിരെ സമൂഹത്തിന്റെ കൂട്ടായ്മയും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ദിനമാണിത്.കാൻസർ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുകയും, രോഗം നേരത്തെ തിരിച്ചറിയുന്നതിന്‍റെയും പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2014-ലാണ് ആരോഗ്യമന്ത്രാലയം ഈ ദിനത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ALSO READ: ശബരിമല സ്വർണ്ണ മോഷണക്കേസ്: അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുംലക്ഷക്കണക്കിന് ആളുകളെയാണ് രാജ്യത്ത് ഓരോ വർഷവും കാൻസർ ബാധിക്കുന്നത്. സമയോചിതമായ പരിശോധനയും ചികിത്സയും ലഭിച്ചാൽ രോഗമുക്തി നേടാനാകുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മപ്പെടുത്തുന്നു. അതിനാൽ തന്നെ, രാജ്യത്തെ വിവിധ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പുകൾ തുടങ്ങി നിരവധി സംഘടനകൾ ഈ ദിനത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.പ്രഭാഷണങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, സെമിനാറുകൾ, പോസ്റ്റർ പ്രദർശനങ്ങൾ തുടങ്ങിയവയിലൂടെ കാൻസറിനെതിരായ മുന്നറിയിപ്പ് സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നു. ജീവിതശൈലിയിൽ മിതമായ ആഹാരക്രമം പാലിക്കൽ, സ്ഥിരമായ വ്യായാമം, പുകവലി ഒഴിവാക്കൽ, മദ്യപാനം നിയന്ത്രിക്കൽ തുടങ്ങിയവ കാൻസർ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു.കാൻസറിന്റെ പ്രധാന കാരണം ജനിതകമാണ്. ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് അടിസ്ഥാനപരമായ കാരണം. എന്നാലത് വരാനുള്ള ഓരോ ഘടകങ്ങളുണ്ട്. ഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവയൊക്കെ ഇതിന് കാരണമാകാം. കോശങ്ങളിലെ ജീനുകളിലാണ് മാറ്റങ്ങളുണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണമുൾപ്പടെയുള്ള നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും പല രീതിയിൽ ബാധിക്കാന് സാധ്യതയുണ്ട്. വ്യായാമ രഹിതമായ ജീവിതവും മറ്റൊരു ഘടകമാണ്.ദേശീയ കാൻസർ അവബോധ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു സുപ്രധാന സന്ദേശമാണ്, കാൻസർ പേടിക്കേണ്ട രോഗമല്ല, മറിച്ച് തിരിച്ചറിയാനും നേരിടാനുമുള്ള രോഗമാണ്. ആരോഗ്യപരമായ ജാഗ്രത പാലിക്കുമ്പോഴാണ് നമുക്ക് കാൻസർ രഹിതമായ ഭാവിയിലേക്ക് മുന്നേറാൻ കഴിയുന്നത്. The post ‘കാൻസർ ഒരു അവസാനമല്ല, ഒരു പുതിയ പോരാട്ടത്തിന്റെ തുടക്കം’; ഇന്ന് ദേശീയ കാൻസർ ബോധവത്കരണ ദിനം appeared first on Kairali News | Kairali News Live.