ആരോഗ്യമേഖലയ്ക്ക് വീണ്ടും പൊൻതൂവൽ; കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവെച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം

Wait 5 sec.

ലോകത്തിന് മാത്യകയായി കോട്ടയം മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവെച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം. 11 ഹ്യദയമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് പുറമെയാണ് ആദ്യമായി ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി മാറിയത്.ഒരു നാടിൻ്റെ ഹൃദയ തുടിപ്പായി മാറുകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗം. ഏറ്റവും ഒടുവിൽ ഇവിടെ നടന്ന ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായിരിക്കുകയാണ്. 80 കിടക്കകളും, 34 ഐ സി യു ബെഡുകളും 24 മണിക്കൂർ പ്രവർത്തിക്കുന്ന രണ്ട് കാത്ത് ലാമ്പുകളുമെല്ലാ ആധുനിക സംവിധാനങ്ങളോടെ പൂർണ്ണ സജ്ജമാണ്.Also read: ‘പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിൽ പൊതുവായ സ്വാഗതഗാനം ആലോചനയിൽ,ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു’: മന്ത്രി വി ശിവൻകുട്ടി11 ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത് എന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 350 നും 450 നും ഇടയിൽ രോഗികളാണ് ദിവസവും കോട്ടയം മെഡിക്കൽ കോളേജ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്.The post ആരോഗ്യമേഖലയ്ക്ക് വീണ്ടും പൊൻതൂവൽ; കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവെച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം appeared first on Kairali News | Kairali News Live.