ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20 മത്സരത്തിനിടെ ഇന്ത്യൻ സഹതാരം ശിവം ദുബെയോട് ദേഷ്യപ്പെട്ട് സൂര്യകുമാര്‍ യാദവ്.മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 168 റൺസ് ലക്ഷ്യമിട്ട് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 119 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഈ മത്സരത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ALSO READ: നാലാം ടി20യിൽ ഓസീസിനെ തകർത്ത് ഇന്ത്യ; ടി20 പരമ്പരയിൽ 2-1ന് മുന്നിൽഎന്നാൽ ഇപ്പോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ സ്റ്റാർ ഓൾറൗണ്ടർ ശിവം ദുബെയോട് ദേഷ്യപ്പെടുന്ന ചിത്രങ്ങളാണിപ്പോൾ സോയിൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശിവം ദുബെയുടെ പന്തിൽ ഓസീസ് താരം മാർകസ് സ്റ്റോയിനിസ് ബൗണ്ടറിയടിച്ചതിന് ശേഷമാണ് താരം ശിവം ദുബെയോട് കയർത്ത് സംസാരിക്കുന്നത്. ഓസ്ട്രേലിയയുടെ ബാറ്റിങ്ങിന്റെ 12-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാ‍ർഷിന്റെയും സൂപ്പർ താരം ടിം ഡേവിഡിന്റെയും വിക്കറ്റ് വീഴ്ത്തുകയും പിന്നാലെയെത്തിയ സ്റ്റോയിനിസിനെ തുടർച്ചയായ രണ്ട് ഡോട്ട് ബോളുകളിലൂടെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിട്ടും ശിവം ദുബെയോട് താരം ദേഷ്യപ്പെടുകയായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് ദുബെ എറിഞ്ഞ വൈഡ് ഷോർട്ട് ബോൾ സ്റ്റോയിനിസ് ബാക്ക്വേർഡ് പോയിന്റിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെയാണ് സൂര്യകുമാർ ദേഷ്യത്തോടെ സംസാരിച്ചത്.ALSO READ: രോഹിതും കോഹ്ലിയും ഇന്ത്യ എയ്ക്കുവേണ്ടി കളിക്കണ്ട! ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമിൽ നേരിട്ട് ഇടംനേടുംമത്സരത്തിൽ ഇന്ത്യ 48 റൺസിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ മികച്ച ഓൾറൌണ്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.The post ഓസീസ് താരം ബൗണ്ടറിയടിച്ചു; നാലാം ടി20 മത്സരത്തിനിടെ ശിവം ദുബെയോട് കയർത്ത് സൂര്യകുമാര് യാദവ്; ചിത്രങ്ങൾ വൈറലാകുന്നു appeared first on Kairali News | Kairali News Live.