സെമിയിൽ ഇന്ത്യയോടേറ്റ തോൽവി വേട്ടയാടുന്നു; ഫൈനൽ കാണാൻ സാധിക്കാതെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി

Wait 5 sec.

വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യയോടേറ്റ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി. മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബ്രാഡ് ഹാഡിനുമായി വില്ലോ ടോക്ക് ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് തോൽവിയെ പറ്റി അലീസ ഹീലി സംസാരിച്ചത്.ലോകകപ്പ് നോക്കൗട്ടുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് പിന്തുടർന്നാണ് ഇന്ത്യ ഓസ്ട്രേലിയ സെമിയിൽ പരാജയപ്പെടുത്തിയത്. നിരാശാജനകമാണ് ആ തോൽവി എന്നും അഭിമുഖത്തിൽ അലീസ ഹീലി പറയുന്നു. അവസരങ്ങൾ സൃഷ്ടിച്ചിട്ടും വിക്കറ്റുകളെടുക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും മത്സരത്തെ വിലയിരുത്തി അലീസ പറഞ്ഞു.Also Read: വാതുവെയ്പ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി“ഞങ്ങൾ മികച്ച ക്രിക്കറ്റായിരുന്നു കളിച്ചത്. ടീമുകൾ ഞങ്ങളെ പരാജയപ്പെടുത്താൻ അവരുടെ പരമാവധി ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യ എല്ലാ പരിമിതികളും ലംഘിച്ച് ഞങ്ങളെ തോൽപ്പിച്ചു. ശരിക്കും മികച്ച കാര്യമാണ് അത്. അത്ഭുതകരമായ അനുഭവമായിരുന്നു അതെന്നും പക്ഷേ ഇവിടെ ഇരിക്കുന്നത് അൽപ്പം നിരാശാജനകമാണെന്നും അത് എന്നെ കുറച്ചുനേരം വേട്ടയാടും, പക്ഷേ അത് കുഴപ്പമില്ല എന്നുമാണ് അലീസ ഹീലി പോഡ്കാസ്റ്റിൽ പറഞ്ഞത്. ഫൈനൽ കണ്ടിട്ടില്ലെന്നും പോഡ്കാസ്റ്റിൽ ഓസ്ട്രേലിയൻ താരം വെളിപ്പെടുത്തി.The post സെമിയിൽ ഇന്ത്യയോടേറ്റ തോൽവി വേട്ടയാടുന്നു; ഫൈനൽ കാണാൻ സാധിക്കാതെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി appeared first on Kairali News | Kairali News Live.