നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാം; സ്തനാർബുദ ശസ്ത്രക്രിയയിൽ അറിയേണ്ടത് ഇവയൊക്കെ

Wait 5 sec.

സ്തനാർബുദമാണ് ഇന്ത്യൻ സ്ത്രീകളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അർബുദം. സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും സ്തനാർബുദം ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്തന കോശങ്ങളിൽ തുടങ്ങുന്ന മാരകമായ ട്യൂമറാണ് സ്തനാർബുദം. ഇത് കൂടുതലും സ്ത്രീകളിലാണ് കാണപ്പെടുന്നത്, എന്നാൽ പുരുഷന്മാരിലും ഇത് ബാധിക്കാം. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായിട്ടും ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണെന്ന് ഇതെന്നാണ് കോട്ടയം പാമ്പാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജനായ ഡോ. അബ്രഹാം നിബി ഫ്രാൻസിസ് പറയുന്നത്.പൊതുവായി 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണുന്നത്. സ്ത്രീജന്യ ഹോർമോൺ ആയ ഈസ്ട്രജന്റെ സാന്നിധ്യമാണ് ഇതിനുള്ള പ്രധാന കാരണം. കുടുംബത്തിൽ സ്തനാർബുദത്തിന്റെ ചരിത്രം (അമ്മയ്‌ക്കോ സഹോദരങ്ങൾക്കോ) ഉണ്ടെങ്കിൽ ഇത് ഉണ്ടാവാൻ സാധ്യതയുണ്ട്. മുലയൂട്ടാതിരിക്കുന്ന അവസ്ഥയുള്ളവർ, പ്രസവിക്കാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ, കൊഴുപ്പടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നവർ, മദ്യപാനം ശീലമാക്കിയവർ എന്നിവരിലും സ്തനാർബുദം ഉണ്ടാകാം. BRCA1, BRCA2 തുടങ്ങിയ ജീനുകളുടെ സാന്നിധ്യം സ്തനാർബുദത്തിലേക്ക് നയിക്കാം.ALSO READ: ഇത്ര സിമ്പിളോ ? വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ ഇതാസ്ഥനത്തിലോ കക്ഷത്തിലോ ഉണ്ടാകുന്ന ചെറിയ മുഴകളായിട്ടാണ് പൊതുവേ ലക്ഷണങ്ങൾ കണ്ടുവരുന്നത്. കൂടാതെ, തൊലിപ്പുറത്ത് ഉണ്ടാകുന്ന വ്യത്യാസങ്ങൾ (ചിലപ്പോൾ ഓറഞ്ചിന്റെ തൊലി പോലെ ചെറിയ കുത്തുകൾ വീഴുക), ചെറിയ വ്രണങ്ങൾ, മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ (പാലല്ലാതെ രക്തമയമുള്ളതോ നിറം മാറിയതോ ആയ) എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്.ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, വ്യായാമം ശീലമാക്കുക, കൊഴുപ്പ് കുറഞ്ഞതും നാരുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. മുലയൂട്ടൽ സ്തനാർബുദത്തെ പ്രതിരോധിക്കാനുള്ള നല്ല മാർഗ്ഗമാണ്. 20 വയസ്സ് മുതൽ എല്ലാ യുവതികളും സ്വയം സ്തന പരിശോധന (Self Breast Examination) ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് ആർത്തവം ഉണ്ടായി 7 ദിവസം തൊട്ട് 10 ദിവസത്തിനുള്ളിൽ സ്വന്തം കൈകൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് സ്ഥാനങ്ങളും കക്ഷങ്ങളും പരിശോധിച്ചു നോക്കുകയാണ് ചെയ്യേണ്ടത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.സ്കാനിംഗ്: 40 വയസ്സിന് താഴെയുള്ളവരിൽ അൾട്രാസൗണ്ട് സ്കാനിംഗ്, 40 വയസ്സിന് മുകളിലുള്ളവരിൽ മാമോഗ്രാം പരിശോധന.ബയോപ്സി: ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC), കോർ നീഡിൽ ബയോപ്സി എന്നീ പരിശോധനകളിലൂടെയാണ് ക്യാൻസർ കോശങ്ങളെ തിരിച്ചറിയുന്നത്.ബ്രെസ്റ്റിൽ ഉണ്ടാകുന്ന 90 ശതമാനം മുഴകളും ക്യാൻസറിന്റെ മുഴകൾ ആയിരിക്കില്ല. എങ്കിലും ഏതെങ്കിലും തരം മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ നോർമൽ ആയിരിക്കും എന്ന് വിശ്വസിച്ചിരിക്കാതെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തി ഉറപ്പാക്കണം.സ്തനാർബുദം തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ അത് തലച്ചോറിലേക്കും എല്ലുകളിലേക്കും കരളിലേക്കും വ്യാപിക്കാൻ (മെറ്റസ്റ്റാസിസ്) ഇടയുണ്ട്. ചികിത്സാ രീതികളിൽ സർജറി ഒരു പ്രധാനപ്പെട്ട ഭാഗമാണ്. സർജറിയോടൊപ്പം രോഗത്തിന്റെ സ്വഭാവം അനുസരിച്ച് കീമോതെറാപ്പിയും റേഡിയോതെറാപ്പിയും വേണ്ടിവരാം.ശസ്ത്രക്രിയകൾ രണ്ടു തരത്തിലുണ്ട്:മോഡിഫൈഡ് റാഡിക്കൽ മാസ്റ്റക്ടമി: സ്ഥനം പൂർണമായിട്ട് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ.ബ്രെസ്റ്റ് കൺസർവേഷൻ സർജറി: ക്യാൻസറുള്ള ഭാഗവും കക്ഷത്തിലെ കഴലുകളും മാത്രം നീക്കം ചെയ്ത് ബാക്കി സ്ഥനം പൂർണമായി സംരക്ഷിക്കുന്ന തരത്തിലുള്ള ഓപ്പറേഷൻ.ഇതല്ലാതെ പുതിയ ചികിത്സകളും ഇന്ന് കാണാംഹോർമോൺ തെറാപ്പി: ക്യാൻസർ വളരാൻ സഹായിക്കുന്ന ഹോർമോണുകളെ പ്രതിരോധിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നു.ടാർഗെറ്റഡ് തെറാപ്പികൾ: ക്യാൻസർ കോശങ്ങളുടെ മോളിക്കുലാർ സ്റ്റഡി നടത്തി മ്യൂട്ടേഷനുകൾ തിരിച്ചറിഞ്ഞ് കൃത്യമായി ടാർഗറ്റ് ചെയ്യുന്ന ചികിത്സാ രീതി.ഇമ്മ്യൂണോതെറാപ്പി: ശരീരത്തിന്റെ പ്രതിരോധശക്തി ഉയർത്തിക്കൊണ്ട് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്ന ചികിത്സ.സർക്കാർ സംവിധാനങ്ങളിൽ ലഭ്യമായ ചികിത്സകൾകേരളത്തിലെ പ്രധാനപ്പെട്ട ജില്ലാ ജനറൽ ഹോസ്പിറ്റലുകളിലും മെഡിക്കൽ കോളേജുകളിലും ബ്രെസ്റ്റ് ക്യാൻസർ പരിശോധനകൾക്കും (മാമോഗ്രാം, ബയോപ്സി) സർജറിക്കും തുടർ ചികിത്സകൾക്കുമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഓങ്കോപ്ലാസ്റ്റിക് സർജറി വരെ മെഡിക്കൽ കോളേജുകളിൽ ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ, ടാർഗെറ്റഡ് തെറാപ്പി, ഹോർമോൺ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങൾ എല്ലാം മെഡിക്കൽ കോളേജുകളിൽ ലഭ്യമാണ്.ഓപ്പറേഷന് ശേഷം കൈകളിൽ നീരുണ്ടാവുക (ലിംഫഡിമ) ഒരു സാധാരണ ബുദ്ധിമുട്ടാണ്. ഇത് ഒഴിവാക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഫിസിയോതെറാപ്പി ചെയ്യുന്നതും സ്റ്റോക്കിങ്‌സ് ഉപയോഗിക്കുന്നതും നല്ലതാണ്. ഓപ്പറേഷൻ ചെയ്ത കയ്യിൽ കട്ടിയുള്ള ജോലികൾ ചെയ്യുന്നതും, ഇൻജെക്ഷനുകൾ എടുക്കുന്നതും, ബ്ലഡ് എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.ചികിത്സകൾ പൂർത്തിയാക്കിയ ശേഷം കൃത്യമായ ഇടവേളകളിൽ ഫോളോ അപ്പ് പരിശോധനകൾ നടത്തേണ്ടത് വളരെ പ്രധാനമാണ്. ക്യാൻസർ വീണ്ടും വരാനുള്ള സാധ്യതകൾ ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർ പരിശോധനകൾ നടത്തി രോഗത്തിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ രോ​ഗം കണ്ടുപിടിച്ചാൽ ചികിത്സിച്ച് മാറ്റാം.The post നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാം; സ്തനാർബുദ ശസ്ത്രക്രിയയിൽ അറിയേണ്ടത് ഇവയൊക്കെ appeared first on Kairali News | Kairali News Live.