എന്നും എപ്പോ‍ഴും എണ്ണ പലഹാരങ്ങള്‍ ക‍ഴിക്കുന്നവരാണ് നമ്മള്‍ മലയാളിക‍‍ള്‍. ഒരു ദിവസം എണ്ണ പലഹാരങ്ങള്‍ ക‍ഴിക്കാതെ ഒരിക്കലും കടന്നുപോകില്ല. പ‍ഴംപൊരിയും ഉ‍ഴുന്നുവടയും പരിപ്പുവടയും എല്ലാം മലയാളികള്‍ക്ക് ഇഷ്ട ഭക്ഷണങ്ങളാണ്. ചായ പ്രിയപ്പെട്ട പാനീയമായതിനാല്‍ അതിനൊപ്പം ഒരു വറുത്ത പലഹാരമെങ്കിലും മലയാളികള്‍ ക‍ഴിക്കാറുണ്ട്. എന്നാല്‍ ഈ എണ്ണ പലഹാരങ്ങള്‍ പ്രമേഹത്തിനുള്ള പ്രധാന കാരണമെന്ന് പറയുകയാണ് ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (IDF) പ്രസിഡൻ്റ് പീറ്റർ ഷ്വാർസ്.കൊച്ചിയില്‍ നടന്ന റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യ (RSSDI) നടത്തിയ സമ്മേളനത്തിൽ വെച്ചാണ് ഷ്വാർസ് ഇക്കാര്യം പറഞ്ഞത്. കാർബോഹൈഡ്രേറ്റുകൾ സ്വയം ഹാനികരമല്ലെന്നും എന്നാൽ അവയെ വറുത്ത് ക‍ഴിച്ചാല്‍ അവയുടെ ഘടന മാറുമെന്നും പിന്നീട് അത് കരളിൻ്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഫാറ്റി ലിവറിന് കാരണമാകുമെന്നും ഷ്വാർസ് പറഞ്ഞു.മെലിഞ്ഞ ശരീരമുള്ളവരും ഈ ഭക്ഷണശൈലികളുടെ ഫലമായി ഫാറ്റി ലിവർ രോഗത്തിന് ഇരയാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതു പോലെ പ്രമേഹമുണ്ടാകാൻ വായുമലിനീകരണവും ഒരു പ്രധാന കാരണമാണെന്ന് ഷ്വാര്‍സ് പുതിയ ഗവേഷണത്തെ അടിസ്ഥാനമാക്കി പറയുന്നുണ്ട്. The post പഴംപൊരിയും ഉഴുന്നുവടയും വില്ലനോ?: പ്രമേഹത്തിന് പ്രധാന കാരണം ഇതെന്ന് ഡോക്ടറുടെ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.