തനിക്കെതിരെ നിലപാടെടുത്ത ബിജെപി നേതൃത്വത്തിനെതിരെ തിരിച്ചടിച്ച് ബിജെപി മുൻ സംസ്ഥാന വക്താവ് എം എസ് കുമാർ. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്‍റെ പരാമർശങ്ങളെ എം എസ് കുമാർ പരിഹസിച്ചു. സുരേഷ് ‘അത്യുന്നതനായ നേതാവ്’ ആണെന്നും അദ്ദേഹമൊക്കെ പറഞ്ഞാൽ അത് അവസാന വാക്കാണെന്നും പരിഹാസത്തിന്‍റെ സ്വരത്തിൽ എം എസ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വായ്പ എടുത്ത നേതാക്കളെ കുറിച്ച് ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരുമല്ല താൻ എന്ന ബോധ്യം തനിക്ക് ഇപ്പോഴാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസിലായത്. പറയുന്ന ആൾ നേതാവായത് കൊണ്ട് തനിക്ക് പരാമർശത്തിൽ വേദനയില്ല.ALSO READ; ‘സഹകരണ സംഘം ബിജെപിയുടെയല്ല, എം എസ് കുമാർ ഇപ്പോൾ ബിജെപിയിലില്ല’; എം എസ് കുമാറിനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം, പ്രതികരിക്കാതെ ഒഴിഞ്ഞുമാറിവായ്പ എടുത്ത നേതാക്കളെ കുറിച്ച് വെളിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും എം എസ് കുമാർ വ്യക്തമാക്കി. അത് ഉടനെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓർമ്മപ്പെടുത്തലാണ്. പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്താണ് താൻ സംഘടനാ പ്രവർത്തനം നടത്തിയത്. റേഷനും ഗ്യാസും ഒന്നും കട്ട് ചെയ്യില്ലല്ലോ, അങ്ങനെയങ്ങ് ജീവിച്ചോളാം എന്നും അദ്ദേഹം പറഞ്ഞു.The post ‘സുരേഷ് പറഞ്ഞാൽ അതാണ് അവസാന വാക്ക്’: എസ് സുരേഷിന് പരിഹാസം; വായ്പ എടുത്ത നേതാക്കളെ കുറിച്ച് ഉടൻ വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ appeared first on Kairali News | Kairali News Live.