ബി.എസ്.സി നഴ്‌സിംഗ്: എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു

Wait 5 sec.

2025-26 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.നവംബർ 11 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 മണിക്കാണ് സ്പോട് അലോട്മെന്റ് നടക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം. ALSO READ: യുപിഎസ്‌സി ഇഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചുഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് അടയ്ക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/ കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.The post ബി.എസ്.സി നഴ്‌സിംഗ്: എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു appeared first on Kairali News | Kairali News Live.